ഒാസ്കർ ജോതാവ് ആന്ദ്രേ വൈദ അന്തരിച്ചു
text_fieldsവാര്‍സ: പോളിഷ് സിനിമാ സംവിധായകനും ഒാസ്‌കര്‍ ജേതാവുമായ ആന്ദ്രേ വൈദ(90) അന്തരിച്ചു. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനക്ക് 2000 ത്തിലാണ് വൈദയെ ഓസ്‌കാറിന് അർഹനായത്. അദ്ദേഹത്തിന്റെ നാല് സിനിമകളും ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിരുന്നു. പ്രോമിസ്ഡ് ലാന്‍ഡ്(1976), ദ മെയ്ഡസ് ഓഫ് വില്‍ക്കോ(1980),മാന്‍ ഓഫ് അയേണ്‍(1982) കാട്ട്യന്‍(2008) എന്നീ ചിത്രങ്ങളാണ് ഓസ്‌കാറിന് പരിഗണിക്കപ്പെട്ടത്.
പോളിഷ് നഗരമായ സുവാക്കിയില്‍ 1926-ല്‍ ജനിച്ച വൈദ 1955 ല്‍ ആണ് ‘എ ജെനറേഷൻ) എന്ന പേരിൽ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നത്.
കനാൽ(1957), ആഷസ് ആൻറ് ആൽമണ്ട്, ബ്രിച്ച് വുഡ്, ദ വെഡ്ഡിങ്, മാൻ ഒാഫ് മാർബിൾ തുടങ്ങിയ ചിത്രങ്ങൾ വൈദയെ സിനിമാലോകത്ത് അടയാളപ്പെടുത്തുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.