സ്ത്രീവിരുദ്ധ ഗാനം: പൊലീസില്‍ ഹാജരാവാന്‍ ചിമ്പു ഒരുമാസം ചോദിച്ചു
text_fieldsകോയമ്പത്തൂര്‍: സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ഗാനം ആലപിച്ചെന്ന പരാതിയില്‍ അന്വേഷണത്തിനായി ഹാജരാവണമെന്ന പൊലീസിന്‍െറ ആവശ്യത്തില്‍ തമിഴ്നടന്‍ ചിമ്പു (ശിലമ്പരശന്‍) കൂടുതല്‍ സമയം തേടി. ഒരു മാസം സമയം അനുവദിക്കണമെന്നും ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നുമാവശ്യപ്പെട്ട് ചിമ്പുവിന്‍െറ പിതാവ് ടി. രാജേന്ദ്രന്‍ കത്തു നല്‍കിയതായി പൊലീസ് അറിയിച്ചു. ചിമ്പുവിനുള്ള സമന്‍സ് പൊലീസ് ഡിസംബര്‍ 14ന് പിതാവിന് കൈമാറിയിരുന്നു.
കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടെന്ന ആരോപണമുയര്‍ന്ന ‘ബീപ് സോങ്’ എന്ന വിഡിയോയില്‍ പാടുകയും ഗാനരചന നിര്‍വഹിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ചിമ്പുവിനും ‘കൊലവെറി ഡി’ പാട്ടിലൂടെ പ്രശസ്തനായ ഗാനരചയിതാവ് ആര്‍. അനിരുദ്ധിനുമെതിരെ പൊലീസ് കേസ് എടുത്തത്. താന്‍ എഴുതുകയോ സംഗീത സംവിധാനം നിര്‍വഹിക്കുകയോ പാടുകയോ ചെയ്ത പാട്ടല്ല ഇതെന്നും തന്നെ ഒഴിവാക്കണമെന്നും അനിരുദ്ധ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്‍െറ സ്വന്തം ആവശ്യത്തിനാണ് ഈ പാട്ടെന്നും ഇത് പുറത്തുവിട്ടിട്ടില്ളെന്നുമാണ് ഇപ്പോള്‍ കാനഡയിലുള്ള ചിമ്പു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.