കബാലിയുടെ ആദ്യഭാഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ
text_fieldsചെന്നൈ: കബാലി സിനിമയുടെ ആദ്യഭാഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് മിനിട്ട് വരുന്ന ക്ലിപ്പ് ഇന്നലെ രാവിലെയാണു പുറത്തുവന്നത്. സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നിർമാതാക്കളുടെ ആവശ്യപ്രകാരം മദ്രാസ് ഹൈകോടതി തടഞ്ഞിരുന്നു. എന്നാൽ വാട്ട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങളിൽ ഇവ പ്രചരിക്കുന്നത് തടയുക അസാധ്യമാണ്.
Watching #Thalaivar entry on phone or computer won't give you goosebumps. Say thank you to pirates,let's watch it in theaters from Friday :)
— Kalaippuli S Thanu (@theVcreations) July 20, 2016
Report physical and online piracy on claims@antipiracysolutions.org or call 08978650014#IStandAgainstPiracy #Kabali from #July22
— Kalaippuli S Thanu (@theVcreations) July 20, 2016
മലേഷ്യയിലും സിംഗപ്പൂരിലും ഇന്ന് വൈകിട്ട് സിനിമ ആദ്യ പ്രദർശനത്തിനെത്തും. നാളെ പുലർച്ചെ ഒന്നിന് ചെന്നൈ കാശി തിയറ്റിൽ വെച്ച് ഇന്ത്യയിലെ ആദ്യ പ്രദർശനം നടക്കും. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ 4.15നാണ് ആദ്യ പ്രദർശനം. പുലർച്ചെയുള്ള പ്രദർശനങ്ങളുടെ ഭാവി കോടതി വിധിയെ ആശ്രയിച്ചിരിക്കും. മുംബൈയിലെ തീയേറ്ററുകളിൽ 24 മണിക്കൂറാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.