നടൻ വിജയ്‍യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു
text_fieldsതമിഴ് നടൻ വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചാണ് ചോദ്യംചെയ്യല്‍. ബിഗ ിൽ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്‍ക്ക് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വിജയ് ചെന്നൈയിലേക്ക് തിരിച്ചു. ആദായ നികുതി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വിജയ്‍യെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുകയാണെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. എ.ജി.എസ് കമ്പനിയുടെ വിവിധ ഓഫീസുകളില്‍ നിന്നും 24 കോടി രൂപയും രേഖകളും പിടിച്ചെടുത്തെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വിജയ്‍യുടെ ചെന്നൈയിലെ വീടുകളിലും പരിശോധന നടന്നു. സാളിഗ്രാമിലെയും നീലാങ്കരയിലെയും വീടുകളിലാണ് റെയ്ഡ് നടന്നത്. ബിഗില്‍ സിനിമയുടെ പ്രതിഫലം സംബന്ധിച്ച കണക്കില്‍ വൈരുധ്യമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശോധന നാളെയും തുടരും.
കഴിഞ്ഞ വര്‍ഷം തിയേറ്ററിലെത്തിയ വിജയ് ചിത്രത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുണ്ടായിരുന്നു. മെര്‍സല്‍ എന്ന സിനിമയില്‍ ജി.എസ്.ടിക്ക് എതിരെയും നോട്ട് നിരോധനത്തിനെതിരെയും പരാമര്‍ശങ്ങളുണ്ടായപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.