Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതൂത്തുക്കുടി: രജനിയുടെ...

തൂത്തുക്കുടി: രജനിയുടെ വസതിക്ക്​ കനത്ത സുരക്ഷ

text_fields
bookmark_border
Rajinikanth
cancel

ചെന്നൈ: സൂപ്പർ താരം രജനീകാന്തി​​​െൻറ പോയസ്​ഗാർഡനിലെ വസതിക്ക്​ കനത്ത പൊലീസ്​ സുരക്ഷ ഏർപ്പെടുത്തി. തൂത്തുക്കുടി സന്ദർശന​ത്തോടനുബന്ധിച്ച്​ നടത്തിയ വിവാദ പ്രസ്​താവനകൾ പിൻവലിക്കണമെന്നും രജനീകാന്ത്​ മാപ്പ്​ പറയണമെന്നും ആവശ്യപ്പെട്ട്​ ചില സംഘടനകൾ  പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്​ അറിയിച്ച സാഹചര്യത്തിലാണ്​ മുൻകരുതൽ നടപടി. 200ഒാളം പൊലീസുകാരെയാണ്​ ​ഇവിടെ സുരക്ഷ ഡ്യൂട്ടിക്ക്​ നിയോഗിച്ചത്​. പോയസ്​ ഗാർഡൻ റോഡിൽ ബാരിക്കേഡുകൾ സ്​ഥാപിച്ച്​ ഗതാഗതം നിയ​ന്ത്രിച്ചു. പൊതുജനങ്ങളെ ഇൗ ഭാഗത്തേക്ക്​ കടത്തിവിടുന്നില്ല. 

സാമൂഹികവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറി പൊലീസിനെ ആക്രമിച്ചതാണ്​ തൂത്തുക്കുടി പ്രശ്​നം വഷളാവാൻ കാരണമായതെന്ന രജനീകാന്തി​​​െൻറ നിലപാടിനെ അണ്ണാ ഡി.എം.കെയുടെ മുഖപത്രമായ ‘നമത്​ പുരട്​ച്ചി തലൈവി അമ്മ’ സ്വാഗതം ചെയ്​ത്​ ലേഖനം പ്രസിദ്ധീകരിച്ചു. സാമൂഹിക വിരുദ്ധ ശക്തികൾ ആരാണെന്ന്​ രജനീകാന്ത്​ വ്യക്തമാക്കണമെന്നും രജനീകാന്തി​​​െൻറ സ്വരം മറ്റാരു​ടെയോ ആണെന്നും ഡി.എം.കെ വർക്കിങ്​ പ്രസിഡൻറ്​ എം.കെ. സ്​റ്റാലിൻ പ്രസ്​താവിച്ചു. വിവാദം തുടരുന്നതിനിടെ അടുത്ത സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്​ രജനീകാന്ത്​ വ്യാഴാഴ്​ച രാത്രി ഡറാഡൂണിലേക്ക്​ തിരിച്ചു. 
കെ. രാജേന്ദ്രൻ

മാധ്യമപ്രവർത്തകരെ അവഹേളിച്ചതായ ആക്ഷേപം: രജനികാന്ത്​ ഖേദം പ്രകടിപ്പിച്ചു
മാധ്യമ പ്രവർത്തകരെ അവഹേളിച്ചതായി ആക്ഷേപമുയർന്ന സാഹചര്യത്തിൽ രജനികാന്ത്​ ട്വിറ്ററിൽ ഖേദം പ്രകടിപ്പിച്ചു. ബുധനാഴ്​ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ അസഹിഷ്​ണുതയോടെ മറുപടിപറഞ്ഞത്​ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായാണ്​ രജനികാന്ത്​ അറിയിച്ചത്​. ഭീഷണിപ്പെടുത്തുന്നവിധത്തിൽ ഏകപക്ഷീയമായി ആവേശത്തോടെ പ്രതികരിച്ചത്​ മനഃപൂർവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ബുധനാഴ്​ച ​ൈവകീട്ട്​ തൂത്തുക്കുടി സന്ദർശനത്തിനുശേഷം ചെന്നൈ വിമാനത്താവളത്തിൽവെച്ചാണ്​ രജനികാന്ത്​ മാധ്യമപ്രവർത്തകരെ കണ്ടത്​. സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറിയാണ്​ തൂത്തുക്കുടിയിൽ പ്രശ്​നം വഷളാക്കിയതെന്നും തുടർസമരം നടന്നാൽ തമിഴകം ശവപ്പറമ്പാവുമെന്നും രജനികാന്ത്​ പ്രസ്​താവിച്ചത്​ വൻ വിവാദമാണ്​ സൃഷ്​ടിച്ചത്​. 

മാധ്യമപ്രവർത്തകരോടുള്ള രജനികാന്തി​​​െൻറ സമീപനത്തിൽ ചെന്നൈ പ്രസ്​ ക്ലബ്​ പ്രതിഷേധിച്ചിരുന്നു. ഇതിന്​ മറുപടിയായാണ്​ രജനികാന്ത്​ ട്വിറ്ററിൽ ഖേദം പ്രകടിപ്പിച്ചത്​. പ്രസ്​താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ബുധനാഴ്​ച ഉച്ചക്കുശേഷം തമിഴക മക്കൾ ജനനായക കക്ഷി പ്രവർത്തകർ രജനികാന്തി​​​െൻറ വസതിയിലേക്ക്​ മാർച്ച്​ നടത്തി. സ്​​ത്രീകൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkrajinikanthmoviesmalayalam newsTuticorin violence
News Summary - AIADMK backs Rajinikanth's statement on Tuticorin violence- movies
Next Story