ഗൗതം മേനോനെ പരിഹസിച്ച് അരവിന്ദ് സാമിയും
text_fieldsകാർത്തിക് നരേൻ ചിത്രം നരകാസുരനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ഗൗതം മേനോനെ പരിഹസിച്ച് നടൻ അരവിന്ദ് സാമിയും രംഗത്ത്. എല്ലാം കാണുന്ന കണ്ണുകളും സത്യം കേൾക്കുന്ന ചെവിയും മനസാക്ഷിയും മാപ്പ് പറയാനുള്ള മനസുമാണ് നമുക്ക് വേണ്ടത്. അല്ലാതെ ചെയ്ത് തീർക്കാനാവാത്ത കാര്യങ്ങളല്ല പറയേണ്ടതെന്നും അരവിന്ദ് സാമി ട്വിറ്ററിൽ കുറിച്ചു. വിഷയത്തെ കുറിച്ച് പരാമർശിക്കാതെയാണ് അരവിന്ദ് സാമിയുടെ ട്വീറ്റ്.
Yes we all can grow a few things, a pair of eyes that sees what we do to others , a pair of ears to hear the truth, a conscience to tell us when we are wrong and a pair of whatever to accept our mistakes and apologise...instead we grow our list of commitments that we can’t keep.
— arvind swami (@thearvindswami) March 28, 2018
ഗൗതം മേനോന് പങ്കാളിത്തമുള്ള ഒന്‍ട്രാഡ എന്‍റര്‍ടൈന്‍മെന്‍റ്സാണ് നരകാസുരന്‍ നിര്‍മിക്കുന്നത്. തന്‍റെ സിനിമയ്ക്കായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന് വെളിപ്പെടുത്തി കാർത്തിക് നരേൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്‍റെ വിശ്വാസം അദ്ദേഹം തകർത്തുവെന്നും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന അരവിന്ദ് സ്വാമിക്ക് മുഴുവന്‍ പ്രതിഫലം നല്‍കിയിട്ടില്ലെന്നും കാർത്തിക് ആരോപിച്ചിരുന്നു. എന്നാൽ ഇതിന് മറുപടി ട്വീറ്റുമായി ഗൗതമും രംഗത്തെത്തി. കാർത്തിക്കിനെ കുറ്റപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്‍റെ റീട്വീറ്റ്. ഇത് വിവാദമായതോടെ ഗൗതം മേനോൻ പ്രസ്താവനയിറക്കുകയും ചെയ്തു.
കാർത്തിക്കിനോട് നരകാസുരന്‍റെ 50 % ലാഭവിഹിതം ഒന്നും ചോദിച്ചിട്ടില്ല. ചിത്രത്തിന് വേണ്ടി താൻ കാര്യമായി പണം മുടക്കിയിട്ടില്ല. ഈ ടീമിൽ നിന്ന് തന്നെ പുറത്താക്കാനാണ് ആരോപണമെങ്കിൽ പോകാൻ താൻ തയാറാണ്. കാർത്തിക് ഉന്നയിച്ച ആരോപണങ്ങൾ തെറ്റിദ്ധാരണയുടെ പുറത്താണ്. സിനിമയുടെ റീലീസ് ആരും തടയില്ല. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. അരവിന്ദ് സ്വാമിക്ക് വേണ്ട എല്ലാ കാര്യങ്ങളും ശരിയാക്കും. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്നങ്ങളാണിതെന്നുമാണ് ഗൗതം മോനോന്‍റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.