ഇനി ആര്യക്കൊപ്പം അഭിനയിക്കില്ല; അദ്ദേഹത്തിനും സയേഷക്കും നല്ലത് വരട്ടെ -അബർനദി
text_fieldsആര്യ-സയേഷ വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി അബർനദി. ആര്യക്കൊപ്പം ഇനി അഭിനയിക്കില്ല. വിവ ാഹത്തിന് എന്നെ ക്ഷണിച്ചാൽ പോകും. സയേഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വല്ലാതെ ബുദ്ധി മുട്ടിച്ചു. ആര്യയുമായി വിവാഹമോചനം നേടി വീട്ടിലിരിക്കുന്ന ആദ്യ ഭാര്യയാണ് താനെന്ന രീതിയിലായിരുന്നു ആളുകളുടെ ചോദ്യമെന്നും അബർനദി കൂട്ടിച്ചേർത്തു.
ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ താല്‍പര്യമില്ല. ഇനി എന്‍റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയേഷക്കും നല്ലത് വരട്ടെ -അബര്‍നദി പറഞ്ഞു.
ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയത് വിവാദമായിരുന്നു. 16 മത്സരാര്‍ഥികള്‍ പങ്കെടുത്ത ഷോ പൂര്‍ത്തിയായപ്പോൾ ആരെയും വിവാഹം ചെയ്യുന്നില്ലെന്നാണ് ആര്യ പ്രഖ്യാപിച്ചത്. ഷോയിലെ മത്സരാര്‍ഥിയായിരുന്നു അബര്‍നദി. അവർ ആര്യയെ മാത്രമേ വിവാഹം ചെയ്യൂവെന്നു പറഞ്ഞ് രംഗത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.