ഉയർന്ത മനിതനായി ബിഗ്ബി തമിഴിൽ; കൂടെ എസ്.ജെ സൂര്യയും
text_fieldsഇന്ത്യൻ സിനിമയിലെ ബിഗ്ബി തമിഴ് ചിത്രത്തിലേക്ക്. ഉയർന്ത മനിതൻ എന്ന ചിത്രത്തിലാണ് അമിതാബ് ബച്ചൻ നായകനായി എത്തുന്നത്. നടൻ എസ്.ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിലെ ബച്ചൻെറ ലുക് ഇപ്പോൾ വൈറലാണ്. എസ്.ജെ സൂര്യയാണ് ബച്ചൻെറ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
വെള്ള മുണ്ടും കുര്‍ത്തയും ചുവന്ന ഷാളുമാണ് ബച്ചൻെറ വേഷം. കൂടെ ഒരു കണ്ണടയും നെറ്റിയിൽ ഭസ്മക്കുറിയും തൊട്ട് തമിഴ് ഗ്രാമീണ ലുക്കിലാണ് ബച്ചൻെറ വരവ്. തമിഴ്‍വണ്ണനാണ് ഉയര്‍ന്ത മനിതൻ എന്ന ചിത്രത്തിൻെറ സംവിധായകന്‍.
ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കിയ നിമിഷം. എന്ന് പറഞ്ഞാണ് എസ്.ജെ സൂര്യ ബച്ചനൊപ്പമുള്ള അഭിനയത്തിൻെറ വിശേഷം പങ്കുവെച്ചത്.
Happiest moment of my life ... thank you God , mom, dad for fulfilling a dream which I have never even dreamt of .... toThe evergreen superstar @SrBachchan , sharing it with our super star @rajinikanth & Dir @ARMurugadoss pic.twitter.com/Dwpd2s2nJG
— S J Suryah (@iam_SJSuryah) March 31, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.