‘കാല’ കർണാടകയിൽ നിരോധിക്കുന്നത് ശരിയല്ല-പ്രകാശ്രാജ്
text_fieldsബംഗളൂരു: രജനികാന്തിെൻറ ‘കാല’ എന്ന ചിത്രത്തിന് കർണാടകയിൽ നിരോധനം കൊണ്ടു വരാനുള്ള കന്നഡ അനുകൂല സംഘടനകളുടെ നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവർത്തകനുമായ പ്രകാശ്രാജ്. കാവേരി നദി സംബന്ധിച്ച രജനി കാന്തിെൻറ പരാമർശം വേദനിപ്പിച്ചു. എന്നാൽ അതിെൻറ പേരിൽ ‘കാല’ നിരോധിക്കുന്നത് ശരിയല്ലെന്നും സാധാരണ കന്നഡക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാവേരി നദിയിലെ ജലം പങ്കു വെക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ തമിഴ്നാടിനേയും കർണാടകയേയും ബാധിക്കുന്ന വിഷയമാണ്. എന്നാൽ പ്രശ്നപരിഹാരം കാണേണ്ടത് പ്രായോഗികമായാണ്, വൈകാരികമായല്ല. മനുഷ്യനും നദിയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. അതിനാൽ കാവേരിെയ കുറിച്ചു പറയുമ്പോൾ നാം അതീവ വൈകാരികതയിലാവും. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ശരിയാണതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ജലം പങ്കുവെക്കൽ വൈകാരികമായാൽ പ്രശ്നപരിഹാരം സാധ്യമാവില്ല. പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അതിനായി ഒരുമിച്ചിരിക്കുകയാണ് വേണ്ടെതന്നും പ്രകാശ്രാജ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.