അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ ഇന്ത്യയെ എങ്ങിനെ ജനാധിപത്യ രാജ്യമെന്നു വിളിക്കും -വിജയ് സേതുപതി
text_fieldsവിജയ് ചിത്രം മെർസലിനെതിരായ ബി.ജെ.പി നീക്കത്തെ വിമർശിച്ച് നടൻ വിജയ് സേതുപതിയും. അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്നും നാം ശബ്ദം ഉയർത്തേണ്ട സമയമായെന്നും സേതുപതി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ പാ രഞ്ജിത്ത്, കമല്‍ഹാസന്‍, രാഹുല്‍ ഗാന്ധി, പി ചിദമ്പരം എന്നിവർ ബി.ജെ.പിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
കേന്ദ്ര സർക്കാറിന്‍റെ പദ്ധതികളായ ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യയെയും മെർസലിലെ ചില രംഗങ്ങളിൽ വിമർശിക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
If there is no freedom of speech then dont call india a democratic nation anymore. Time for people to raise their voice #Mersal
— Vijay Sethupathi (@i_vijaysethu) October 21, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.