കമൽ ഹാസെൻറ വീട്ടിൽ ക്വാറൈൻറൻ സ്റ്റിക്കർ പതിപ്പിച്ച് കോർപറേഷൻ; അബദ്ധത്തിലെന്ന് വിശദീകരണം
text_fieldsചെന്നൈ: നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽ ഹാസൻ കോവിഡ് 19 രോഗലക്ഷണങ്ങളെ തുടർന്ന് വീട്ടിനുള്ളിൽ ക്വാറൈൻറനിൽ കഴിയുകയാണെന്ന പ്രചാരണം തെറ്റെന്ന് സ്ഥിരീകരണം. ചെന്നൈ നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കമൽ ഹാസെൻറ ആൽവാർപേട്ടയിലെ വീടിന് പുറത്ത് സ്റ്റിക്കർ പതിച്ചതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം വന്നുതുടങ്ങിയത്. ഇക്കാര്യത്തിൽ വിശദീകരണവുമായി കമൽ ഹാസൻ തന്നെയാണ് രംഗത്ത് വന്നത്.
‘താൻ നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയുന്നെന്ന വാർത്ത തെറ്റാണെന്നും തമിഴ് ജനത ഒറ്റക്കെട്ടായി സാമൂഹിക അകലം കാത്തുസൂക്ഷിക്കണമെന്നും’ അദ്ദേഹം പറഞ്ഞു. നിലവിൽ താൻ മറ്റൊരു വീട്ടിലാണ് കഴിയുന്നതെന്നും മുൻകരുതൽ നടപടി എന്ന നിലയിൽ ഏകാന്തവാസത്തിലാണെന്നുമാണ് കമൽ ഹാസൻ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും മടങ്ങി വന്നതിനാലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്നായിരുന്നു ചെന്നൈ കോര്‍പറേഷെൻറ മറുപടി. ശ്രുതി ചെന്നൈയിലെ വീട്ടിലല്ല മുംബൈയിലാണെന്ന് ബോധ്യപ്പെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ ഗ്രേറ്റർ ചെന്നൈ കോർപറേഷൻ സ്റ്റിക്കർ നീക്കം ചെയ്തു. അബദ്ധത്തിൽ നോട്ടീസ് പതിച്ചതാണെന്ന് വിശദീകരണം വന്നെങ്കിലും സംസ്ഥാന സർക്കാറിെൻറ അറിവോടെയാണിതെന്ന് മക്കൾ നീതി മയ്യം വക്താവ് ആരോപിച്ചു.
'കമൽ ഹാസൻ ജനുവരി മുതൽ ഇന്ത്യയിൽ തന്നെയാണുള്ളത്. അദ്ദേഹം സമീപകാലത്തൊന്നും വിദേശയാത്ര നടത്തിയിട്ടില്ല. മക്കൾ നീതി മയ്യം പാർട്ടി ഓഫിസിലാണ് കോർപറേഷൻ സ്റ്റിക്കർ പതിച്ചത്. അവിടെ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നിട്ടും അവരോട് പോലും ചോദിക്കാതെ അധികൃതർ രാത്രി വീട്ടുനിരീക്ഷണത്തിലാണെന്ന നോട്ടീസ് പതിപ്പിക്കുകയായിരുന്നു'- വക്താവായ മുരളി അപ്പാസ് ഐ.എ.എൻ.എസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.