2.0 ൻെറ റിലീസ് തടയണം; പരാതിയുമായി മൊബൈൽ കമ്പനികൾ
text_fieldsരജനി-ശങ്കര്‍-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം '2.0' നെതിരെ പരാതിയുമായി മൊബൈൽ ഫോൺ ഒാപ്പറേറ്റർമാരുടെ സംഘടനട(സി.ഒ.എ.ഐ) രംഗത്ത്. ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സി.ഒ.എ.ഐ സംഘടന സെൻസർ ബോർഡിനും വാർത്താ വിതരണ മന്ത്രാലയത്തിനും പരാതി നൽകി.
മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ചും റേഡിയേഷന്‍റെ അനന്തര ഫലത്തെ കുറിച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് ചിത്രം പ്രചരിപ്പിക്കുന്നത്. മൊബൈൽഫോൺ റേഡിയേഷൻ പരിസ്ഥിതിയെ നശിപ്പിക്കുമെന്നും അത് പക്ഷികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുവെന്നുമാണ് ചിത്രം പറയുന്നത്. ഇത് വസ്തുതാവിരുദ്ധവുമാണെന്നും സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സി.ഒ.എ.ഐയുടെ പരാതി.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി കേരളത്തില്‍ 450 ഓളം തിയേറ്ററുകളിലായി 2 ഡിയിലും 3 ഡിയിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കാനിരിക്കുന്നത്. ഇന്ത്യയിലെ റിലീസിനുശേഷം, രാജ്യാന്തര തലത്തില്‍ 10,000 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യും.
ആമി ജാക്സണാണ് ചിത്രത്തിലെ നായിക. രജനീകാന്തിന്‍റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. ഡോ: റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്‍റെ വേഷമാണ് അദ്ദേഹത്തിന്‍റേത്. രജനീകാന്ത് ഡോ. വസീഗരനെ അവതരിപ്പിക്കുന്നു.
ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്‌സാണ്. ട്രാന്‍സ്‌ഫോമേഴ്‌സിലെ സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കെന്നിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.