Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനാടൻപാട്ടുകാരിയും...

നാടൻപാട്ടുകാരിയും നടിയുമായ പരവൈ മുനിയമ്മ അന്തരിച്ചു

text_fields
bookmark_border
paravai-muniyamma.jpg
cancel

ചെന്നൈ: പ്രശസ്ത നാടൻപാട്ടുകാരിയും നടിയുമായ പരവൈ മുനിയമ്മ( 83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ മധുരയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങൾക്ക്​ ചികിത്സയിലായിരുന്നു. അന്ത്യകർമങ്ങൾ ഇന്ന് വൈകുന്നേരം മധുരയിൽ നടക്കും.

മകനോടൊപ്പമായിരുന്നു മുനിയമ്മ കഴിഞ്ഞിരുന്നത്​. ചിയാൻ വിക്രമി​​​െൻറ ‘ധൂൾ’ എന്ന ചിത്രത്തിലെ ‘സിങ്കം പോലെ’ എന്ന ഗാനത്തിലൂടെയാണ് മുനിയമ്മ​ പ്രശസ്തിയിലേക്ക് ഉയർന്നത്​. ധൂളിലുൾപ്പെടെ 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. കുടാതെ ഒരു പ്രമുഖ ചാനലിൽ പാചക പരിപാടിയുടെ അവതാരകയായും മുനിയമ്മ പ്രത്യക്ഷപ്പെട്ടിരുന്നു.

2015ലാണ്​ മുനിയമ്മ അസുഖബാധിതയായത്​. 2019ൽ തമിഴ്​നാട്​ സർക്കാർ മുനിയമ്മയെ​ കലൈമാമണി പുരസ്​കാരം നൽകി ആദരിച്ചിരുന്നു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressmalayalam newsindia newsMaduraiParavai MuniyammaFolk singer
News Summary - Folk singer-actress Paravai Muniyamma dies at 83 in Madurai -india news
Next Story