മെര്‍സല്‍ സിനിമയാണ്, വിലക്കാനാവില്ല –മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: കേന്ദ്രസർക്കാറിെനതിരായ വിവാദപരാമർശങ്ങൾ നടത്തിയ മെര്‍സല്‍ സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തള്ളി. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും യഥാർഥ ജീവിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തില്‍ ചരക്കു-സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച സംഭാഷണങ്ങള്‍ നീക്കണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ കേന്ദ്ര ഫിലിം സെൻസർ ബോർഡിന് നിർേദശം നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന് എ. അശ്വഥമാന്‍ നല്കിയ പൊതുതാൽപര്യഹരജിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും എം. സുന്ദറുമടങ്ങിയ ബെഞ്ച് തള്ളിയത്.
കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടിയെക്കുറിച്ചും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും സിനിമ ജനങ്ങളില്‍ തെറ്റിദ്ധാരണപരത്തുമെന്ന വാദം യുക്തിരഹിതമാണ്. അഭിപ്രായങ്ങള്‍ പറയാനും പങ്കുവെക്കാനും എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. സിനിമ പലവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇവയൊക്കെ ജനങ്ങളെ ബാധിക്കുമെന്ന് പറയാനാകില്ല. സിനിമയിലുള്ള കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടെതാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, രാജ്യത്തെ സാമൂഹിക വ്യവസ്ഥകളില്‍ യഥാര്‍ഥത്തില്‍ ആശങ്കപ്പെടുന്നവര്‍ മെര്‍സല്‍ പോലുളള സിനിമക്കെതിരെയല്ല പരാതിപ്പെടേണ്ടതെന്നും കോടതി ഒാർമിപ്പിച്ചു.
സിനിമക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.