കമൽ ഹാസനും ഗൗതമിയും വേർപിരിയുന്നു
text_fieldsചെന്നൈ: ഉലകനായകൻ കമൽ ഹാസനും ദക്ഷിണേന്ത്യൻ താരമായ ഗൗതമിയും വേർപിരിയുന്നു. കമൽ ഹാസനുമായുള്ള 13 വർഷത്തെ ദാമ്പത്യജീവിതത്തിൽ നിന്നും വേർപിരിയുകയാണെന്ന് േബളാഗിലൂടെ ഗൗതമി വ്യക്തമാക്കി. വളരെ മുെമ്പടുത്ത തീരുമാനമാണിതെന്നും ഹൃദയഭേദകമായ സത്യത്തെ ഉൾക്കൊള്ളാൻ രണ്ടുവർഷത്തിലേറെ വേണ്ടിവന്നുവെന്നും ഗൗതമി തെൻറ േബളാഗിലൂടെ അറിയിച്ചു. ജീവിതവും തീരുമാനങ്ങളും( ലൈഫ് ആൻറ് ഡിസിഷൻസ്’) എന്ന തലക്കെേട്ടാടെയാണ് താരം ആരാധകരെ ഞെട്ടിച്ച ആ വാർത്ത പുറത്തുവിട്ടിത്.
ജീവിതത്തിൽ ഒരു സ്ത്രീക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണിതെന്നും എന്നാൽ തനിക്കത് അത്യാവശ്യമായതിനാൽ അങ്ങനെ ചെയ്യേണ്ടി വന്നുവെന്നും ഗൗതമി പറയുന്നു. മകളുടെ നല്ല മാതാവെന്ന നിലയിൽ തനിക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുണ്ട്. സഹാനുഭൂതി നേടുന്നതിനോ കുറ്റം ചുമത്തുന്നതിനോ അല്ല ഇത്തരമൊരു തീരുമാനമെടുത്തതതെന്നും തന്നിലൂടെ സമാധാനം കണ്ടെത്തുകയാണെന്നും ഗൗതമി എഴുതുന്നു.
താൻ കമൽ ഹാസെൻറ ആരാധികയാണെന്നത് രഹസ്യമല്ല. അദ്ദേഹത്തോടുള്ള ബഹുമാനവും ആരാധനയും ശാശ്വതമായിരിക്കും. ജീവിതത്തിലെ വേദനയും ഇരുളും നിറഞ്ഞ ഘട്ടത്തിൽ സ്നേഹവും പിന്തുണയുമായി കമൽ കൂടെ നിന്നുവെന്നും ഗൗതമി േബളാഗിലൂടെ വ്യക്തമാക്കുന്നു.. കമൽ ഹാസെൻറ മൂന്നാമത്തെ ഭാര്യയാണ് 48 കാരിയായ ഗൗതമി. ബിസിനസുകാരനായ സന്ദീപ് ഭാട്ട്യയുമായുള്ള വിവാഹബന്ധത്തിൽ ഗൗതമിക്ക് ഒരു മകളുണ്ട്.
ചലച്ചിത്രതാരവും നർത്തകിയുമായ വാണി ഗണപതി, സരിക എന്നിവരുമായുള്ള ബന്ധത്തിനു ശേഷമാണ് കമൽ ഹാസൻ ഗൗതമിയെ ജീവിതസഖിയാക്കിയത്. സിനിമാതാരങ്ങളായ ശുത്രി ഹാസനും അക്ഷര ഹാസനും സരിക– കമൽ ബന്ധത്തിലുള്ള മക്കളാണ്. 2015 ൽ പുറത്തിറങ്ങിയ പാപനാശത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.