തലൈവന്‍ ഇരുക്കിന്‍ട്രാന്‍: 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം റഹ്മാനും കമല്‍ഹാസനും ഒന്നിക്കുന്നു
text_fieldsചെന്നൈ: നീണ്ട 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം കമല്‍ഹാസനും എ.ആര്‍ റഹ്മാനും ഒന്നിക്കുന്നു. 'തലൈവന്‍ ഇരുക്കിന്‍ട്രാന്‍' എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്.
രാജ്കമല്‍ ഇന്റര്‍നാഷണലും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'തലൈവന്‍ ഇരുക്കിന്‍ട്രാന്‍' നിര്‍മിക്കുന്നത്. മാസ്റ്റര്‍പീസ് പ്രൊജക്‌റ്റെന്നാണ് കമാല്‍ഹാസനുമായുള്ള സിനിമയെക്കുറിച്ച് റഹ്മാന്‍ പറയുന്നത്. ഇന്നലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം റഹ്മാന്‍ ട്വീറ്റ് ചെയ്തിരുന്നു.
പിന്നീട് കമൽഹാസനാണ് ചിത്രത്തിൻെറ വിശദാംശങ്ങൾ പുറത്തുവിട്ടത്. 2000ത്തില്‍ പുറത്തിറങ്ങിയ തെന്നാലി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്. ഹിന്ദി-തമിഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒരു രാഷ്ട്രീയക്കാരൻെറ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 തൻെറ അവസാന ചിത്രം ആയിരിക്കുമെന്നും രാഷ്ട്രീയ ജീവിതത്തിനായി മുഴുവൻ സമയവും നീക്കിവെക്കുമെന്നും ഹാസൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.