തൻെറ വീട് ആശുപത്രിയാക്കാൻ വിട്ടുനൽകാമെന്ന് കമൽഹാസൻ
text_fieldsചെന്നൈ: ലോകമെമ്പാടും പടർന്നുപിടിക്കുന്ന കോവിഡ് 19 വൈറസ് ഇന്ത്യയെയും ഭീതിയിലാഴ്ത്തിയ സാഹചര്യത്തില്‍ തൻ െറ വീട് താല്‍ക്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനൽകാൻ തയ്യാറാണെന്നറിയിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷന ുമായ കമൽഹാസന്‍. ഇതു സംബന്ധിച്ച് എത്രയും പെട്ടന്ന് തീരുമാനമെടുക്കാനും കമൽ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ തൻെറ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ സേവിക്കാന്‍ തയ്യാറാണെന്നും കമല്‍ അറിയിച്ചു. കൊറോണ ബാധിച്ച് മധുരയിൽ 54കാരൻ മരിച്ച സാഹചര്യത്തിൽ തമിഴ്നാടും അതീവ ജാഗ്രതയിലാണ്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗണുമായി ബന്ധപ്പെട്ടായിരുന്നു കമലിൻെറ കത്ത്. രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യ നിര്‍മിതിക്കും സാമ്പത്തിക അടിത്തറക്കും ശക്തിപകരുന്നവരും സാധാരണക്കാരുമായ തൊഴിലാളികളെ സര്‍ക്കാര്‍ കാണാതെ പോകരുതെന്നായിരുന്നു കത്തില്‍ അദ്ദേഹം പറഞ്ഞത്. അവർക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി നൽകണമെന്നും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു.
അതേസമയം, കമലും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും വെവ്വേറെ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.