ടോർച്ച് ലൈറ്റിനെ കുറിച്ചല്ല, സാധാരണക്കാരുടെ ജീവിതത്തെ കുറിച്ച് സംസാരിക്കൂ; മോദിയോട് കമല്‍ഹാസന്‍
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിയാ ജലാവോ ക്യാംപയിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. പ്രധാനമന്ത്രിയുടെ വിഡിയോ അഭിസംബോധന തന്നെ നിരാശപ്പെടുത്തിയെന്നും അതിൽ കോവിഡ് മ ഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, സ്വയം രക്ഷാ ഉപകരണങ്ങളുടെ കുറവ് എന്നീ പ്രധാന പ്രശ്നങ്ങളെ കുറിച്ച് യാതൊന്നും സംസാരിച്ചില്ലെന്നും കമൽ കുറ്റപ്പെടുത്തി.
മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ മുൻപ് പിന്തുണച ്ചിരുന്ന കമൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ ഒരുപാട് പ്രതീക്ഷച്ചിരുന്നുവെന്നും പറഞ്ഞു. ദീപം കത്തിക്കുന്നതിന് പകരം പി.പി.ഇ കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.
ദിയ ജലാവോ ക്യാംപെയിനിെൻറ ഭാഗമായി വീടുകളിലെ ലൈറ്റുകളെല്ലാം അണച്ച് ഏപ്രിൽ അഞ്ചാം തീയതി രാത്രി ഒമ്പത് മണിക്ക് മെഴുകുതിരികളോ, ടോർച്ച് ലൈറ്റുകളോ, മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റുകളോ തെളിയിക്കാൻ മോദി പറഞ്ഞിരുന്നു.
பிரதமர் பேசுகிறார் என்றதும் நான் அதிகம் எதிர்பார்த்தேன். பாதுகாப்புக்கவசங்கள் தட்டுப்பாடுக்கான தீர்வு, அத்தியாவசிய பொருட்கள் தட்டுப்பாடின்றி விநியோகம், ஏழைமக்களின் வாழ்வாதாரம், வருங்கால பொருளாதார நடவடிக்கை என, ஆனால் நாம் என்றோ கையில் எடுத்த டார்ச்சுக்கே அவர் இன்றுதான் வருகிறார்.
— Kamal Haasan (@ikamalhaasan) April 3, 2020
സ്വയം സംരക്ഷണ ഉപകരണങ്ങളുടെ കുറവ്, ഭക്ഷ്യസാധനങ്ങളുടെ സൗജന്യ വിതരണം, പാവപ്പെട്ടവരുടെ ജീവിതം, ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതി തുടങ്ങി നിവരധി കാര്യങ്ങള്‍ അദ്ദേഹം സംസാരിക്കുമെന്ന് കരുതി. പക്ഷെ, സംസാരിച്ചത് ടോര്‍ച്ച് ലൈറ്റിനെക്കുറിച്ചായിരുന്നുെവന്നും കമല്‍ഹാസൻ പറഞ്ഞു.
ടോര്‍ച്ച് ലൈറ്റ് കമലിന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ ചിഹ്നമാണ്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ് അദ്ദേഹവും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.