ഹിന്ദുമതത്തെ പരാമർശിച്ച് വീണ്ടും കമൽഹാസൻ;പ്രതിഷേധവുമായി ബി.ജെ.പി- അണ്ണാ ഡി.എം.കെ നേതാക്കൾ
text_fieldsചെന്നൈ: ഇന്ത്യയിലെ ഹിന്ദുമതത്തിെൻറ ആവിർഭാവത്തെക്കുറിച്ച് മക്കൾ നീതി മയ്യം പ്രസി ഡൻറും നടനുമായ കമൽഹാസൻ ട്വിറ്ററിൽ കുറിച്ച പുതിയ വിശദീകരണവും വിവാദത്തിലേക്ക ്. രാജഭരണകാലത്തെ പഴയകാല കവികളും പണ്ഡിതന്മാരുമായ ‘12 ആഴ്വാർകളോ’ ‘63 നായന്മാരോ ’ ഹിന്ദു മതത്തെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല. ഹിന്ദുവെന്ന പേര് ഉപയോഗപ്പെടു ത്തിയത് മുഗൾ ഭരണകാലത്തോ അതിനു മുമ്പുള്ള ഭരണാധികാരികളോ ആണ്. പിന്നീട് കുടിയേറിയ ബ്രിട്ടീഷുകാർ ഇതിനെ പിന്തുണച്ചു. നമ്മുടേതായ അസ്തിത്വമുള്ളപ്പോൾ വിദേശികൾ വിളിച്ചിരുന്ന പേരിനെ മതമാക്കി മാറ്റിയത് അറിവില്ലായ്മ ചൂഷണം ചെയ്യപ്പെട്ടതിനാലാണ്.
‘ഇന്ത്യൻ’ എന്ന പരിവേഷം സമീപകാലത്തേതാണെങ്കിലും കാലങ്ങളോളം നിലനിൽക്കുന്നതായിരിക്കും. അഖണ്ഡ ഭാരതത്തെ മതത്തിനുള്ളിലേക്ക് ഒതുക്കാനുള്ള ശ്രമം രാഷ്ട്രീയവും ആത്മീയവും സാമ്പത്തികവുമായ പിഴവിലേക്കാണ് നയിക്കുകയെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി. അതിനിടെ ഹിന്ദുമതത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് കമൽഹാസൻ നിർത്തണമെന്ന് അണ്ണാ ഡി.എം.കെ മന്ത്രി രാജേന്ദ്ര ബാലാജി ആവശ്യപ്പെട്ടു. വിദേശികളാണ് ഹിന്ദുമതത്തെ സംഭാവന ചെയ്തതെന്ന കമൽഹാസെൻറ പ്രസ്താവന പ്രതിഷേധാർഹമാണ്. പുരാതനമായ മതമാണിത്. കേദാർനാഥിലെ ശിവാലയത്തിൽ പാണ്ഡവർ ആരാധന നടത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് കുടിയേറിയ വിേദശികളും വിവിധ ഭരണാധികാരികളും ഹിന്ദുമതത്തെ നശിപ്പിക്കാനാണ് ശ്രമിച്ചത്.
ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടന്നാണ് ഹിന്ദുമതം തഴച്ചുവളർന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഗാന്ധിജിയെ കൊന്ന നാഥുറാം ഗോദ്സെയാണെന്ന പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ കമൽഹാസെൻറ നാക്കറുക്കണമെന്ന് പറഞ്ഞത് രാജേന്ദ്ര ബാലാജിയായിരുന്നു. ഇദ്ദേഹത്തിെൻറ പേരിൽ സത്യപ്രതിജ്ഞാലംഘനത്തിനും വധഭീഷണിക്കും മക്കൾ നീതിമയ്യം ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നമുക്ക് പുതിയൊരു ചരിത്രാധ്യാപകനെ കൂടി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അണ്ണാ ഡി.എം.കെ വക്താവും മന്ത്രിയുമായ ഡി. ജയകുമാർ കമൽഹാസനെ പരിഹസിച്ചു. നാട്ടിൽ നിരവധി പ്രശ്നങ്ങളുണ്ട്. ദീർഘദൃഷ്ടിയോടെ ജനനന്മ ലക്ഷ്യമാക്കി യാഥാർഥ്യബോധത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന് പകരം ചരിത്രഗവേഷണം നടത്തി കുഴപ്പത്തിൽ ചാടുകയാണ് കമൽഹാസനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പി മുതിർന്ന നേതാവ് എൽ. ഗണേശൻ, ഹിന്ദു മക്കൾ കക്ഷി പ്രസിഡൻറ് അർജുൻ സമ്പത്ത് തുടങ്ങിയവരും കമൽഹാസെൻറ നിലപാടിൽ ശക്തിയായി പ്രതിഷേധിച്ചു. കുംഭകോണത്ത് കമൽഹാസെൻറ കോലം കത്തിച്ച 11 ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.