മമ്മൂട്ടിയുടെ പേരൻപിന് റോട്ടർഡാം ഫെസ്റ്റിവലിൽ വൻ വരവേൽപ്
text_fieldsമെഗാ സ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപ് പ്രശസ്ത വിദേശ ചലച്ചിത്ര മേളയായ ‘റോട്ടർഡാം ഫെസ്റ്റിവലിൽ’ പ്രദർശിപ്പിച്ചു. ചിത്രത്തിന് വൻ വരവേൽപാണ് മേളയിൽ ലഭിച്ചത്. തമിഴിലെ മുൻ നിര സംവിധായകനായ റാം ഒരുക്കിയ ചിത്രത്തിൽ അഞ്ജലിയാണ് നായിക. തങ്കമീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം പേരൻപിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവാണ് സാധന.
റോട്ടർഡാമിലെ മേളയിൽ വച്ച് പേരൻപിെൻറ ആദ്യ പ്രദർശനം കണ്ട തമിഴ് നിർമാതാവ് ജെ സതീഷ് കുമാർ ചിത്രം ഹൃദ്യമാണെന്ന് ട്വിറ്ററിൽ കുറിച്ചു. സംവിധായകൻ റാമിനും നിർമാതാവ് പി.എൽ തേനപ്പനുമൊപ്പമുള്ള ചിത്രത്തോടുകൂടിയാണ് ട്വീറ്റ്. ‘സിനിമ കണ്ട് കണ്ണ് നിറഞ്ഞെന്നും ഇന്ത്യൻ സിനിമക്ക് കിട്ടിയ കിരീടമാണ് പേരൻപെന്നും സതീഷ് പറഞ്ഞു.
Just watched #Peranbu world premiere today at Rotterdam film festival Tears rolling sir it's a crown in indian cinema bold attempt hats off @Director_Ram @plthenappan happy iam also a small part in this great film pic.twitter.com/rl21gHZWQh
— J Satish Kumar (@JSKfilmcorp) January 27, 2018
#peranbu @mammukka steals entire show wow no words @sadana swipes her role @Director_Ram and crew got a great applause after screening
— J Satish Kumar (@JSKfilmcorp) January 27, 2018
തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. ട്രാൻസ്ജെൻഡറായ അഞ്ജലി അമീർ ചിത്രത്തിൽ പ്രധാന േവഷം കൈകാര്യം ചെയ്യുന്നുണ്ട്. സമുദ്രക്കനിയും ചിത്രത്തിെൻറ തമിഴ് പതിപ്പിൽ അഭിനയിക്കുന്നു. സിദ്ധിഖും സുരാജ് വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്. പ്രശസ്തനായ എഡിറ്റർ ശ്രീകർ പ്രസാദാണ് ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു.
തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെയാണ് റാം ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മമ്മൂട്ടിക്ക് വേണ്ടി വർഷങ്ങളോളം കാത്തിരുന്ന റാമിന് രണ്ട് വർഷം മുമ്പാണ് താരത്തിെൻറ ഡേറ്റ് ലഭിച്ചത്. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടിയെത്തുന്നത്. തരമണിയായിരുന്നു റാമിെൻറതായി പുറത്തു വന്ന അവസാനത്തെ തമിഴ് ചിത്രം. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം സാമ്പത്തികമായും നേട്ടമുണ്ടാക്കിയിരുന്നു. കട്രത് തമിഴ് എന്ന ആദ്യ ചിത്രവും വളരെ മികച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.