വിജയ്യുടെ ‘മാസ്റ്റർ’ ലൊക്കേഷനിൽ ബി.ജെ.പി പ്രതിഷേധം
text_fieldsചെന്നൈ: വിജയ് നായകനായ ‘മാസ്റ്റർ’ സിനിമ ലൊക്കേഷനിൽ ബി.ജെ.പി പ്രതിഷേധം. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ(എൻ.എൽ.സി) തുരങ്കത്തിലാണ് ചിത്രീകരണം. സുരക്ഷാപ്രാധാന്യ മുള്ള ഇവിടെ ഷൂട്ടിങ്ങിന് നൽകിയ അനുമതി റദ്ദാക്കി വിജയ് അടക്കമുള്ളവരെ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യെപ്പട്ടു. കേന്ദ്രമന്ത്രിക്കും എൻ.എൽ.സി അധികൃതർക്കും പരാതി നൽകിയതായും ബി.ജെ.പി കേന്ദ്രങ്ങൾ അറിയിച്ചു.
ആദായനികുതി വകുപ്പിെൻറ പരിശോധന പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ വിജയ് തിരിച്ചെത്തിയതോടെയാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. ഫെബ്രുവരി ഒന്നു മുതൽ പത്തുവരെയാണ് ഷൂട്ടിങ്ങിന് അനുമതി.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ എൻ.എൽ.സിയുടെ പ്രധാന കവാടത്തിന് മുന്നിലെത്തിയ നൂറോളം ബി.ജെ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു.
മുമ്പും എൻ.എൽ.സിയിൽ ഷൂട്ടിങ്ങിന് അനുമതി നൽകാറുണ്ടെന്നും ബി.ജെ.പിക്കാർ അരാജകത്വം അഴിച്ചുവിടുന്നത് അപലപനീയമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധി കെ. രാജൻ അഭിപ്രായപ്പെട്ടു.
അതിനിടെ, സിനിമ നിർമാണത്തിന് വായ്പ കൊടുക്കുന്ന അൻപുചെഴിയെൻറ വീട്ടിലും സ്ഥാപനങ്ങളിലും മൂന്നാം ദിവസമായ വെള്ളിയാഴ്ചയും ആദായനികുതി വകുപ്പ് പരിശോധന തുടർന്നു. അവിഹിത സമ്പാദ്യവുമായി ബന്ധെപ്പട്ട നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.