മീ ടൂ: തമിഴ് സംവിധായകനെതിരെ അമലപോളും
text_fieldsചെന്നൈ: മീ ടൂ വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടി അമലപോളും. തമിഴ് സംവിധായകനായ സുസി ഗണേശനെതിരെ വനിത സംവിധായിക ലീന മണിമേഖല ഉന്നയിച്ച ആക്ഷേപങ്ങളെ പിന്തുണച്ചാണ് അമലപോളും രംഗത്തെത്തിയത്. ‘തിരുട്ടുപയലെ 2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സുസി ഗണേശൻ മോശമായി പെരുമാറിയെന്ന് അമലപോൾ ട്വിറ്ററിൽ അറിയിച്ചു.
മനഃപൂർവം ശരീരത്തിൽ സ്പർശിക്കാൻ സുസി ഗണേശൻ പലപ്പോഴും ശ്രമിച്ചു. മിക്കപ്പോഴും ദ്വയാർഥ പ്രയോഗം നടത്തി. ലൊക്കേഷനിൽ ഭയാശങ്കകളോടെയാണ് നിന്നതെന്നും അവർ െവളിപ്പെടുത്തി. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറാൻ അറിയാത്തയാളോടൊപ്പം സഹ സംവിധായികയെന്ന നിലയിൽ ലീന എത്രമാത്രം കഷ്ടപ്പെട്ടിരിക്കുമെന്നത് തനിക്ക് മനസ്സിലാക്കാനാവും.
സമസ്ത മേഖലകളിലും സ്ത്രീകൾ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് ഇരയാവുന്നുണ്ട്. വനിതകളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഭരണകൂടങ്ങളും ജുഡീഷ്യറിയും ചേർന്ന് നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തണമെന്നും അമലപോൾ ആവശ്യപ്പെട്ടു. സുസി ഗണേശന് കീഴിൽ ജോലി ചെയ്യവെ കാറിൽ പീഡനശ്രമങ്ങൾക്ക് ഇരയായിരുന്നതായി ലീന മണിമേഖല കഴിഞ്ഞ ദിവസമാണ് െവളിപ്പെടുത്തിയത്. ഇത് നിഷേധിച്ച സുസി ഗണേശൻ ലീനക്കെതിരെ അപകീർത്തി കേസും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.