അടച്ചിട്ട വേദിയില്‍ താര നിരാഹാരം
text_fieldsചെന്നൈ: ജെല്ലിക്കെട്ട് സമരത്തിന് പിന്തുണയുമായി തമിഴ് സിനിമാലോകം. രജനികാന്ത്, കമല്‍ഹാസന്‍, പ്രഭു, അജിത്, സൂര്യ, ധനുഷ്, റഹ്മാന്‍, ശിവകുമാര്‍, കെ. ഭാഗ്യരാജ്, സത്യരാജ്, ആര്‍. പാര്‍ഥിപന്‍, മന്‍സൂര്‍ അലി ഖാന്‍, ശിവകാര്‍ത്തികേയന്‍, സന്താനം, മനോബാല, വൈ.ജി. മഹേന്ദ്രന്‍, നരേന്‍, ശാലിനി, മുമ്പ് പ്രക്ഷോഭകരുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ നടി തൃഷ തുടങ്ങി വന്‍ താരനിരയാണ് തെന്നിന്ത്യന്‍ താര സംഘടനയായ നടികര്‍ സംഘത്തിന്‍െറ നേതൃത്വത്തില്‍ നിരാഹാരമിരുന്നത്.
നടികര്‍ സംഘം പ്രസിഡന്‍റ് നാസര്‍, ജനറല്‍ സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി, വൈസ് പ്രസിഡന്‍റ് പൊന്‍വണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെന്നൈ ടി നഗര്‍ ഹബീബുല്ലാ ശാലയിലെ ആസ്ഥാന ഓഫിസ് വളപ്പില്‍ നടന്ന സമരത്തിലേക്ക് മാധ്യമങ്ങള്‍ക്കും മറ്റും പ്രവേശനം നിഷേധിച്ചിരുന്നു. അടച്ചിട്ട വേദിയിലായിരുന്നു സമരം. യുവാക്കളുടെ നേതൃത്വത്തില്‍ ചെന്നൈ മറീന ബീച്ചില്‍ നടക്കുന്ന സമരത്തിന്‍െറ ശ്രദ്ധ തിരിക്കാനാണ് താരസംഘടനയുടെ ശ്രമമെന്ന സമൂഹ മാധ്യമങ്ങളിലെ ആരോപണത്തിനുള്ള മറുപടിയായാണ് മാധ്യമ വിലക്ക്. പ്രശസ്തിക്കുവേണ്ടിയല്ളെന്നും തമിഴ് പാരമ്പര്യം സംരക്ഷിക്കാനാണ് രംഗത്തിറങ്ങിയതെന്നും നാസര്‍ പറഞ്ഞു. സിനിമ മേഖലയിലെ മറ്റ് സംഘടനകള്‍ ഒരുദിവസം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. നിര്‍മാതാക്കളും ടെക്നീഷ്യന്മാരും പണിമുടക്കി. സംസ്ഥാന വ്യാപകമായി തിയറ്ററുകള്‍ അടച്ചിട്ട് ഉടമകളും സമരത്തിന്‍െറ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.