കനത്ത പൊലീസ് സുരക്ഷയിൽ നടികർ സംഘം തെരഞ്ഞെടുപ്പ്
text_fieldsചെന്നൈ: നടികർസംഘം (തെന്നിന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ) തെരഞ്ഞെടുപ്പിനോട ുബന്ധിച്ച വോെട്ടടുപ്പ് ചെന്നൈ മൈലാപ്പൂരിലെ സ്വകാര്യ സ്കൂളിൽ ഞായറാഴ്ച നടന്നു. സ് കൂളിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
സൊസൈറ്റിസ് രജിസ്ട്രാർ തെരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും പിന്നീട് വോെട്ടടുപ്പ് നടത്താൻ മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു. അതേസമയം, വോെട്ടണ്ണലും ഫലപ്രഖ്യാപനവും നടത്താൻ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സംഘടനയിൽനിന്ന് നിരവധിപേർ നീക്കപ്പെടുകയും ഇവർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് രജിസ്ട്രാർ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ഇതിനെതിരെ ജനറൽ സെക്രട്ടറി വിശാൽ കോടതിയെ സമീപിക്കുകയായിരുന്നു. ഭാഗ്യരാജിെൻറ നേതൃത്വത്തിലുള്ള മറുചേരിയാണ് ഇവരുമായി മത്സരിക്കുന്നത്.
പോസ്റ്റൽ ബാലറ്റ് വൈകിക്കിട്ടിയതിനാൽ വോട്ട് രേഖപ്പെടുത്താനായില്ലെന്ന് മുംബൈയിൽ സിനിമ ചിത്രീകരണ തിരക്കിലുള്ള രജനീകാന്ത് ട്വിറ്ററിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.