പേരൻപ് ഷാങ്ഹായിൽ; പ്രേക്ഷക പ്രതികരണത്തിൽ അമ്പരന്ന് സംവിധായകൻ
text_fieldsറോട്ടർഡാം അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ പുരസ്കാരം നേടി ഞെട്ടിച്ച റാമിെൻറ മമ്മൂട്ടി ചിത്രം പേരൻപ് ഏഷ്യയിലെ ഏറ്റവും വലിയ ഫിലിംഫെസ്റ്റിവലായ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും ചരിത്രം ആവർത്തിക്കുന്നു. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ റാമിന് അഭിനന്ദങ്ങൾ ചൊരിയുന്ന ചിത്രം അദ്ദേഹം തന്നെ ട്വിറ്ററിൽ പുറത്തുവിട്ടു.
Reaction of the crowd after Asian Premiere of #Peranbu at the Shanghai international film festival. pic.twitter.com/FpsSJOzxDV
— Ram (@Director_Ram) June 17, 2018
ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധന സർഗവും റാമിനൊപ്പം ഷാങ്ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ എത്തിയിരുന്നു.
അഞ്ജലിയാണ് നായിക. തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സാധന സർഗം, ട്രാൻസ്ജെൻഡറായ അഞ്ജലി അമീർ എന്നിവർ ചിത്രത്തിൽ പ്രധാന േവഷം കൈകാര്യം ചെയ്യുന്നുണ്ട്.
തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. സമുദ്രക്കനിയും ചിത്രത്തിെൻറ തമിഴ് പതിപ്പിൽ അഭിനയിക്കുന്നുണ്ട്. സിദ്ധിഖും സുരാജ് വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്. ശ്രീകർ പ്രസാദാണ് ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. യുവാൻ ശങ്കർരാജയാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.