ബസ് കണ്ടക്ടറിൽ നിന്ന് തലൈവരിലേക്ക്; സിനിമയെ വെല്ലും ഇൗ ജീവിതം
text_fieldsചെന്നൈ: ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി തമിഴ് സൂപ്പർതാരത്തിലേക്കുള്ള രജനീകാന്തിെൻറ ജീവിതം സിനിമയെ വെല്ലുന്നതാണ്. സൂപ്പർതാര പദവി അലങ്കരിക്കുേമ്പാഴും ലളിതമായ ജീവിതം രജനിയുടെ പ്രത്യേകതയായിരുന്നു. രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ താരം നടത്തിയിരുന്നില്ല. ജയലളിതയും കരുണാനിധിയുമെല്ലാം അരങ്ങുവാണിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ അന്ന് രജനിയുടെ സാധ്യതകൾ കുറവായിരുന്നു. ഇപ്പോൾ ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തിൽ ഒരു ശൂന്യതയുണ്ട്. അസുഖബാധിതനായ കരുണാനിധിക്ക് ഇനിയൊരു അങ്കത്തിന് ബാല്യമില്ലവുമില്ല. ഇതാണ് രജനിയെ പോലുള്ള സൂപ്പർതാരത്തിന് രാഷ്ട്രീയ പ്രവേശനത്തിന് പറ്റിയെന്ന സമയമെന്നാണ് നിരീക്ഷരുടെ പക്ഷം.
1950 ഡിസംബർ 12ന് പൊലീസ് കോൺസ്റ്റബിളിെൻറ മകനായിട്ടായിരുന്നു രജനിയുടെ ജനനം. മഹാരാഷ്ട്ര സ്വദേശികളായിരുന്നുവെങ്കിലൂം ബംഗളൂരുവിലാണ് രജനിയും കുടുംബവും താമസിച്ചിരുന്നത്. അഞ്ചാം വയസിൽ രജനിക്ക് അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ജീവിക്കുന്നതിനായി രജനി നിരവധി തൊഴിലുകൾ ചെയ്തിരുന്നു. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായിട്ട് ജോലി നോക്കുേമ്പാൾ ഒഴിവ് സമയങ്ങളിൽ രജനികാന്ത് ബസിൽ കാണിക്കുന്ന അഭ്യാസങ്ങൾ യാത്രക്കാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.
1973 മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂറ്റിൽ എത്തിയതോടെയാണ് രജനിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ആ സമയത്ത് രജനി നടത്തിയ സ്റ്റേജ് പെർഫോമൻസ് സംവിധായകൻ ബാലചന്ദ്രറിെൻറ ശ്രദ്ധ ആകർഷിച്ചിരുന്നു. 1975ൽ കെ.ബാലചന്ദർ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിൽ രജനിക്ക് അവസരം നൽകിയതോടെ തമിഴ് സിനിമയിൽ പുതിയൊരു സൂപ്പർ താരം കൂടി ജനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.