രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക്; നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കും
text_fieldsചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക്. ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അദ്ദേഹത്തിൻെറ പ്രഖ്യാപനം. സ്വന്തം പാർട്ടി ആരംഭിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനി പറഞ്ഞു. തമിഴ്നാട് രാഷ്ട്രീയത്തിൽ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ്.രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിെൻറ അനിവാര്യത. രാഷ്ട്രീയത്തിലിറങ്ങുേമ്പാൾ അധികാരക്കൊതിയില്ലെന്ന് രജനി വ്യക്തമാക്കി.
സിനിമയിലെ കർത്തവ്യം പൂർത്തിയായി. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ മൂന്ന് വർഷത്തിനകം അധികാരം വിെട്ടാഴിയുമെന്ന് രജനി ആരാധക സംഗമത്തിൽ വ്യക്തമാക്കി. താൻ രാഷ്ട്രീയത്തിൽ പുതിയതല്ല. 1996 മുതൽ രാഷ്ട്രീയത്തിലുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന് പറഞ്ഞിട്ടില്ല. നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും രജനി പറഞ്ഞു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ശേഷമാണ് ജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയത്. രജനീകാന്ത് ബി.ജെ.പിയിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. 1996ലാണ് രാഷ്ട്രീയത്തെ സംബന്ധിച്ച വ്യക്തമായ പ്രസ്താവന രജനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ജയലളിത ഒരിക്കൽ കൂടി മുഖ്യമന്ത്രിയായാൽ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു രജനിയുടെ പ്രസ്താവന.
പിന്നീട് 2004ൽ പാട്ടാളി മക്കൾ കക്ഷിക്കെതിരെ വോട്ട് ചെയ്യാൻ ആരാധകരോട് രജനീകാന്ത് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ രജനികാന്ത് കാര്യമായ ഇടപെടലുകൾ നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.