കാലക്ക് വേണ്ടി കുമാരസ്വാമിക്ക് കന്നഡയിൽ സന്ദേശമയച്ച് രജനി
text_fieldsബംഗളൂരു: കാലക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് കന്നഡയിൽ സന്ദേശമയച്ച് സ്റ്റൈൽ മന്നൻ രജ്നികാന്ത്. ചിത്രത്തിന് സുരക്ഷയൊരുക്കണമെന്ന് അദ്ദേഹം കുമാരസ്വാമിയോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്‍റെ റിലീസ് ദിവസം ആവശ്യമായ സുരക്ഷ നൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ ഉത്തരവ് സർക്കാർ നടപ്പാക്കുമെന്നും എന്നാൽ തന്‍റെ വ്യക്തിപരമായ അഭിപ്രായം റിലീസിങ് ഒഴിവാക്കുന്നതാണ് നല്ലതെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് രജനി കന്നഡയിൽ സന്ദേശമയച്ചത്.
കുമാരസ്വാമിയുടെ അഭ്യർഥന മനസിലാക്കാനാവും. എന്നാൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമ്പോൾ കർണാടകയിൽ റിലീസ് ചെയ്യാതിരിക്കുന്നത് കാവേരി തർക്കം കൂടുതൽ രൂക്ഷമാവും. സിനിമാ വിതരണക്കാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പു വരുത്തലാണ് ഫിലിം ചേമ്പേഴ്സിന്‍റെ ജോലി. അതിനാൽ കർണാടക ഫിലിം ചേംബർ 'കാല' നിരോധനം ആവശ്യപ്പെടുന്നത് ശരിയല്ലെന്നും രജനിയുടെ സന്ദേശത്തിലുണ്ട്.
‘കാലാ’ സംസ്ഥാനത്തു റിലീസ് ചെയ്യില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെ.എഫ്.സി.സി) നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.