അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന് രജനീകാന്ത്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും താൻ കളത്തിലിറങ്ങുമെന്ന് സൂപ്പർതാരം ര ജനീകാന്ത്. വെള്ളിയാഴ്ച ചെന്നൈ പോയസ്ഗാർഡനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് നാട്ടിൽ ഏതെങ്കിലും സാഹചര്യത്തിൽ ഉടനടി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നേരിടുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 70 ശതമാനം സാ മാന്യം നല്ല പോളിങ്ങാണ്. തുടർച്ചയായ അവധിദിനങ്ങൾ വന്നതിനാലാണ് ചെന്നൈയിൽ വോട്ട് ശതമാനം കുറഞ്ഞതെന്നും അദ് ദേഹം അഭിപ്രായപ്പെട്ടു. ‘അടുത്ത വോട്ട് രജനിക്ക്’ എന്ന പേരിൽ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രാഷ്ട്രീയത്തിലിറങ്ങുന്ന വിഷയത്തിൽ ആരാധകരുടെ ആഗ്രഹം മനസ്സിലാക്കുന്നതായും ഇക്കാര്യത്തിൽ ഒരിക്കലും അവരെ വഞ്ചിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി വീണ്ടും പ്രധാനമന്ത്രിയാവുമോയെന്ന ചോദ്യത്തിന് 23ന് അറിയാമെന്നായിരുന്നു രജനീകാന്തിെൻറ മറുപടി.
രജനീകാന്തിെൻറ വലത് കൈവിരലിൽ മഷി അടയാളം: വിശദീകരണം ചോദിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
ചെന്നൈ: വോട്ട് രേഖപ്പെടുത്താൻ എത്തിയ തമിഴ് സിനിമാതാരം രജനീകാന്തിെൻറ വലത് കൈവിരലിൽ മഷി പുരട്ടിയത് തെറ്റാണെന്നും ബന്ധെപ്പട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെടുമെന്നും തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ സത്യപ്രദസാഹു. വെള്ളിയാഴ്ച ചെന്നൈയിൽ മാധ്യമപ്രവർത്തകരെ അറിയിച്ചതാണ് ഇക്കാര്യം. രജനീകാന്തിനൊപ്പം ആരാധകരും ചെന്നൈ സ്റ്റെല്ല മേരീസ് കോളജിലെ ബൂത്തിൽ പ്രവേശിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇടത് കൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരേട്ടണ്ടതെന്നും രജനീകാന്തിെൻറ വിഷയത്തിൽ അബദ്ധം സംഭവിച്ചതാവാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടത് കൈയിൽ വിരലുകളില്ലാത്ത സാഹചര്യത്തിൽ മാത്രേമ വലത് കൈവിരലിൽ മഷിയടയാളം രേഖപ്പെടുത്താൻ പാടുള്ളൂവെന്നാണ് നിയമം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രജനീകാന്ത് ആർക്കാണ് വോട്ട് ചെയ്തതെന്ന വിഡിയോ ചിത്രം പുറത്തായത് വിവാദമായിരുന്നു. രജനീകാന്ത് വോട്ട് ചെയ്യുന്ന ദൃശ്യം ചാനൽ പ്രവർത്തകർ പകർത്തിയപ്പോഴാണ് ഇത് സംഭവിച്ചത്.
വോട്ടർപട്ടികയിൽ പേരില്ലാതിരുന്നിട്ടും വ്യാഴാഴ്ച തമിഴ് സിനിമ താരങ്ങളായ ശിവകാർത്തികേയൻ, ശ്രീകാന്ത് എന്നിവർക്ക് വോട്ടുചെയ്യാൻ അനുവദിച്ച അധികൃതരുടെ നടപടിയും വിവാദമായിട്ടുണ്ട്. കന്യാകുമാരിയിലെ കടലോര പ്രദേശങ്ങളിലെ നൂറുക്കണക്കിനാളുകളുടെ പേർ വോട്ടർപട്ടികയിൽ ഇല്ലാതിരുന്നതിനാൽ വോട്ടുചെയ്യാൻ അനുമതി നൽകിയിരുന്നില്ല. തമിഴ്നാട്ടിൽ ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ നൂറുകണക്കിന് വോട്ടർമാരുടെ പേരുകൾ ഒറ്റയടിക്ക് നീക്കിയതും ഒച്ചപ്പാടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.