'രാത്സസന്‍' യഥാർഥ കഥയെന്ന് അമല പോള്‍
text_fieldsകൊച്ചി: രാംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രമായ രാത്സസന്‍ യഥാർഥ കഥയാണെന്ന് നടി അമല പോള്‍. തന്‍റെ സിനിമ കരിയറില്‍ അഭിമാനിക്കാവുന്ന ചിത്രമാണിത്. ഹീറോയിസമാണ് മിക്ക തമിഴ് ചിത്രങ്ങളിലും കാണാറുള്ളത്. എന്നാല്‍ രാത്സസന്‍ ആ ഗണത്തില്‍ പെടുത്താവുന്ന ചിത്രമല്ല. മികച്ച തിരക്കഥയോടെയുള്ള വ്യത്യസ്തമായ റിയലിസ്റ്റിക് ചിത്രമാണിത്. സംവിധായകന്‍ ആദ്യം സമീപിച്ചപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നില്ല. തിരക്കഥയെ കുറിച്ച് പിന്നീട് കൂടുതല്‍ മനസിലാക്കിയപ്പോഴാണ് അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും അമല പോള്‍ പറഞ്ഞു. ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തില്‍ നിലവില്‍ 28 തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. വരും ദിവസങ്ങൾ കൂടുതൽ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും.
മികച്ച ഉള്ളടക്കമുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് നടന്‍ വിഷ്ണു വിശാല്‍ പറഞ്ഞു. സ്ത്രീ സുരക്ഷ അടക്കമുള്ള പ്രമേയത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും കുടുംബ പ്രേക്ഷകരെയും പ്രത്യേകിച്ച് യുവതികളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടുള്ളതാണ് ചിത്രമെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. ഒക്‌ടോബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ സൈക്കോ ത്രില്ലര്‍ ചിത്രത്തില്‍ സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് അമല പോള്‍ അഭിനയിക്കുന്നത്. പൊലീസുകാരന്റെ വേഷമാണ് വിഷ്ണു വിശാലിന്. കേരളത്തില്‍ നിലവില്‍ 28 തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാവ് ജി.ദില്ലി ബാബു പ്രൊഡക്ഷൻ യൂനിറ്റ് അംഗം ദിനേശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.