Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസൂര്യ- കെ.വി. ആനന്ദ്​...

സൂര്യ- കെ.വി. ആനന്ദ്​ ടീം വീണ്ടും ഒരുമിക്കുന്നു; അയന് രണ്ടാം ഭാഗം?​

text_fields
bookmark_border
സൂര്യ- കെ.വി. ആനന്ദ്​ ടീം വീണ്ടും ഒരുമിക്കുന്നു; അയന് രണ്ടാം ഭാഗം?​
cancel

ചെന്നൈ: തമിഴ്​ സൂപ്പർ താരം സൂര്യയും സംവിധായകൻ കെ.വി. ആനന്ദും നാലാമതും ഒരുമിക്കുന്നു. കെ.വി. ആനന്ദ്​ സംവിധാനം ചെയ്​ത് 2019 സെപ്​റ്റംബറിൽ പുറത്തിറങ്ങിയ ‘കാപ്പാൻ’ ആണ്​ സൂര്യയുടേതായി അവസാനം പുറത്തിയ സിനിമ. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്​ ശേഷം 2009ൽ പുറത്തിറങ്ങിയ ബ്ലോക്​ബസ്​റ്റർ ചിത്രം അയൻെറ രണ്ടാം ഭാഗത്തിനായാണ്​ ഇരുവരും വീണ്ടും ഒരുമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സൂര്യയോടൊപ്പം പ്രഭുവും തമന്നയും പ്രധാന റോളിലെത്തിയ അയൻ ബോക്​സ്​ ഓഫീസിൽ 80 കോടിയിലധികം വാരിയിരുന്നു. 2021ൻെറ തുടക്കത്തിൽ പുതിയ ചിത്രം റിലീസിനെത്തിക്കാനാണ്​ നീക്കം. കോവിഡ്​ പ്രതിസന്ധി അവസാനിച്ച ശേഷം പുതിയ ചിത്രത്തിൻെറ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണറിയുന്നത്​.

വെട്രിമാരൻെറ ‘വാടി വാസൽ’ എന്ന്​ പേരിട്ട ചിത്രത്തിനായി സൂര്യ കരാറൊപ്പിട്ടിട്ടുണ്ട്​. സംവിധായകൻ ഹരിയുടെ ആക്ഷൻ ചിത്രത്തിലാണ്​ ലോക്​ഡൗണിന്​ ശേഷം സൂര്യ അഭിനയിക്കാനിരിക്കുന്നത്​. 2012ൽ പുറത്തിറങ്ങിയ ‘മാട്രാൻ’ ആണ്​ സൂര്യയെ നായകനാക്കി കെ.വി. ആനന്ദ്​ ഒരുക്കിയ മുന്നാമത്തെ ചിത്രം. 

സൂര്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സൂരറൈ പോട്രു’ മേയിൽ റിലീസ്​ ചെയ്യാനിരു​ന്നതായിരുന്നു. എയർ ഡെക്കാൻ സ്​ഥാപകൻ ജി.ആർ. ഗോപിനാഥിൻെറ ജീവിഥകഥയെ ആസ്​പദമാക്കിയൊരുക്കിയ ചിത്രം സുധ കൊങ്ങരയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suriyatamil cinemaSoorarai PottruAyankv anand
News Summary - riya and KV Anand planning to reunite for the fourth time?- movies
Next Story