ഈ വര്‍ഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെ -ശരത് കുമാർ
text_fieldsമമ്മൂട്ടിയുടെ തമിഴ് ചിത്രം 'പേരൻപി'ന് റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ വൻവരവേൽപ്പ് ലഭിച്ചതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് നടൻ ശരത് കുമാർ. ഈ വര്‍ഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
പേരന്‍പിലെ അമുധം എന്ന കഥാപാത്രത്തിനെ ഈ മമ്മൂട്ടിക്ക് അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ആദ്യമായി ചിത്രത്തിന്‍റെ കഥകേട്ടപ്പോള്‍ തന്നെ ഈ കഥാപാത്രമായി മമ്മൂട്ടിയെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് റാമിനോട് പറഞ്ഞിരുന്നു. ഈ വര്‍ഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് എനിക്കുറപ്പുണ്ട്
–ശരത് കുമാര്‍
തമിഴിലെ മുൻ നിര സംവിധായകനായ റാമാണ് ചിത്രം ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്കമീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം പേരൻപിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവാണ് സാധന. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. സമുദ്രക്കനിയും ചിത്രത്തിെൻറ തമിഴ് പതിപ്പിൽ അഭിനയിക്കുന്നു. സിദ്ധിഖും സുരാജ് വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്. പ്രശസ്തനായ എഡിറ്റർ ശ്രീകർ പ്രസാദാണ് ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു.
തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെയാണ് റാം ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്ക് വേണ്ടി വർഷങ്ങളോളം കാത്തിരുന്ന റാമിന് രണ്ട് വർഷം മുമ്പാണ് താരത്തിെൻറ ഡേറ്റ് ലഭിച്ചത്. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടിയെത്തുന്നത്. തരമണിയായിരുന്നു റാമിെൻറതായി പുറത്തു വന്ന അവസാനത്തെ തമിഴ് ചിത്രം. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം സാമ്പത്തികമായും നേട്ടമുണ്ടാക്കിയിരുന്നു. കട്രത് തമിഴ് എന്ന ആദ്യ ചിത്രവും വളരെ മികച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.