തെന്നിന്ത്യൻ നായിക ശ്രിയ ശരൺ വിവാഹിതയായെന്ന്
text_fieldsന്യൂഡൽഹി: തെന്നിന്ത്യൻ നടി ശ്രിയ ശരൺ വിവാഹിതയായെന്ന് റിപ്പോർട്ട്. സുഹൃത്തും റഷ്യൻ ടെന്നീസ് താരവുമായ ആന്ദ്ര കൊഷ്ചീവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. ഇൗ മാസം 12ന് മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പെങ്കടുത്തത്.
സിനിമരംഗത്ത് നിന്ന് മനോജ് ബാജ്പേയിയും ഭാര്യ ഷബാനയും മാത്രമാണ് ചടങ്ങിൽ പെങ്കടുത്തത്. വിവാഹത്തിന് തലേ ദിവസം സ്വകാര്യമായി ചടങ്ങുകൾ നടന്നു. അതേ സമയം, വിവാഹ വാർത്ത സംബന്ധിച്ച് ശ്രിയ ശരണിെൻറ കുടുംബം പ്രതികരിച്ചിട്ടില്ല. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും കാമറ കണ്ണുകൾക്ക് പിടികൊടുത്തിരുന്നില്ല.
2001ൽ തെലുങ്ക് ചിത്രം ഇഷ്ടത്തിലുടെയാണ് ശ്രിയ സിനിമരംഗത്തേക്ക് ചുവടുവെക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ബോളിവുഡിലും അരേങ്ങറ്റം നടത്തി. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ ദൃശ്യമാണ് അവസാന ബോളിവുഡ് ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.