Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഹോളിവുഡ് നടനോട്...

ഹോളിവുഡ് നടനോട് മത്സരിക്കാവുന്ന നടനാണ് ഫഹദ്

text_fields
bookmark_border
sivakarthikeyan-Fahad
cancel

തമിഴ് അരങ്ങേറ്റത്തിലൂടെ കൈയ്യടി നേടുകയാണ് നടൻ ഫഹദ് ഫാസിൽ. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ‘വേലൈക്കാരനി’ൽ അരങ്ങേറ്റം കുറിച്ച ഫഹദിനെ പുകഴ്ത്തി ചിത്രത്തിലെ നടൻ ശിവകാർത്തികേയൻ തന്നെ രംഗത്തെത്തി. ഏത് ഹോളിവുഡ് നടനോടും മത്സരിക്കാവുന്ന അഭിനേതാവാണ് ഫഹദെന്നു അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതിൽസന്തോഷവും അഭിമാനവുമുണ്ടെന്നും ശിവകാർത്തികേയൻ ട്വിറ്ററിലൂടെ അറിയിച്ചു. ആരാധകരോടൊപ്പമുള്ള ട്വിറ്റര്‍ സംവാദത്തിലായിരുന്നു ശിവകാര്‍ത്തികേയൻ ഇക്കാര്യം പറഞ്ഞത്. 

'തനി ഒരുവന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേലൈകാരൻ'. ചിത്രത്തിൽ വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദ് തന്നെയാണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി വേലൈക്കാരനുണ്ട്. നയന്‍താര, സ്നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

24 എ.എം സ്റ്റുഡിയോസിന്‍റെ ബാനറില്‍ ആര്‍.ഡി രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad faasilsivakarthikeyanveleikaranTamil Movietwitter chat
News Summary - Sivakarthikeyan’s Twitter chat on Fahad Faasil
Next Story