മോദി സർക്കാറിനെ പുകഴ്ത്തുന്ന സിനിമകൾ മാത്രം നിയമപരമാക്കുമെന്ന് ചിദംബരം
text_fieldsചെന്നൈ: സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. സിനിമ നിർമിക്കുന്നവർ ഇനി ജാഗ്രത പാലിക്കണം. മോദി സർക്കാറിനെ പ്രകീർത്തിക്കുന്ന സിനിമകളും ഡോക്യുമെൻററികളും മാത്രം നിർമിച്ചാൽ മതിയെന്ന നിയമം വരാൻ പോവുകയാണെന്ന് ചിദംബരം മുന്നറിയിപ്പ് നൽകി.
Notice to film makers: Law is coming, you can only make documentaries praising government's policies.
— P. Chidambaram (@PChidambaram_IN) October 21, 2017
ഹിന്ദുമതത്തിലെ ഉയർന്ന ജാതിക്കാർക്കിടയിലെ ആചാരങ്ങളെ വിമർശിക്കുന്ന പരാശക്തി ഇന്നാണ് റിലീസ് ചെയ്തതെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടാവുമായിരുന്നെന്നും ചിദംബരം ട്വിറ്റിൽ കുറിച്ചു. മെർസൽ സിനിമക്കെതിരെ ആരോപണങ്ങൾ ഉയർന്നതിെൻറ പശ്ചാത്തലത്തിലാണ് ചിദംബരത്തിെൻറ പ്രതികരണം.
BJP demands deletion of dialogues in 'Mersal'. Imagine the consequences if 'Parasakthi' was released today.
— P. Chidambaram (@PChidambaram_IN) October 21, 2017
വിജയുടെ പുതിയ ചിത്രമായ മെർസലിനെതിരെ ബി.ജെ.പി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്ന മെർസലിലെ രംഗങ്ങളാണ് ബി.ജെ.പിയെ പ്രകോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.