ഇത് താൻ സൂര്യാ ടിപ്; കൈയ്യടിച്ച് വിദ്യാർഥികൾ -വിഡിയോ
text_fieldsവിദ്യാർഥികൾക്ക് ഊർജം നൽകിയുള്ള നടൻ സൂര്യയുടെ വാക്കുകളാണ് സാമൂഹിക മാധ്യമത്തിൽ വൈറലാവുകയാണ്. വേൽ ടെക് രംഗരാജൻ യൂണിവേഴ്‍സിറ്റിയിൽ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് താരം വിദ്യാർഥികളുടെ കൈയ്യടി നേടിയത്. സൂര്യയുടെ വാക്കുകൾ നിരവധിപേരാണ് ഷെയർ ചെയ്യുന്നത്.
സൂര്യയുടെ പ്രസംഗം:
സപ്ലി എഴുതിയാണ് ബി.കോം പഠിച്ചത്. അതിനാൽ എൻജിനിയറിങ് വിദ്യാർഥികളായ നിങ്ങൾക്ക് ഉപദേശം നൽകുകയാണെന്ന് വിചാരിക്കരുത്. ജീവിതത്തിൽ പഠിച്ച ചില പാഠങ്ങൾ, അനുഭവങ്ങൾ നിങ്ങളോട് പങ്കുവെക്കാം.
1995–ൽ ബികോം പൂർത്തിയാക്കുമ്പോൾ ശരവണനായിരുന്ന ഞാൻ സൂര്യയായി മാറുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. നടനാകണമെന്ന് വിചാരിച്ചല്ല സിനിമയിൽ എത്തിയത്. ഒരാഴ്ചക്ക് മുമ്പാണ് അഭിനയിക്കണം എന്ന തീരുമാനമെടുക്കുന്നത്. അങ്ങനെ ജീവിതം തന്നെ മാറി. ജീവിതത്തിൽ വിശ്വസിക്കൂ. എപ്പോഴും എന്തെങ്കിലുമൊക്കെ സർപ്രൈസുകൾ ജീവിതം തന്നുകൊണ്ടിരിക്കും. പക്ഷേ അത് പ്രവചിക്കാൻ കഴിയില്ല. എന്തും സംഭവിക്കാം. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട്പോകാൻ കഴിയണം.
നിങ്ങൾ കരുതുന്ന കാര്യം ചിലപ്പോൾ സംഭവിച്ചുകൊള്ളണമെന്നില്ല. എന്നാൽ നിങ്ങള്‍ക്ക‌് ആവശ്യമുള്ളത് തീർച്ചയായും സംഭവിച്ചിരിക്കും. എന്‍റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. മൂന്നുകാര്യങ്ങൾ ജീവിതത്തിൽ നിർബന്ധമായും േവണം. ഒന്നാമത്തേതായി വേണ്ടത് സത്യസന്ധതയാണ്. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം. പഠനത്തിലായാലും പ്രണയബന്ധങ്ങളിലായാലും അത് നിർബന്ധമാണ്. രണ്ടാമത്തെ കാര്യം പോസിറ്റീവ് ആയി ചിന്തിക്കാനുളള കഴിവാണ് മൂന്നാമതായി വേണ്ടത് ജീവിത ലക്ഷ്യമാണ്.
ആദ്യകാലത്ത് എന്‍റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിർമാതാവ് കൊടുത്തത് ഒരു കോടിയുടെ ചെക്കാണ്. എനിക്ക് ലഭിച്ചത് 3 ലക്ഷമാണ്. അതും മുഴുവനായി ലഭിച്ചില്ല. എന്നാൽ ആ നിർമാതാവ് അദ്ദേഹത്തിന്‍റെ കൈയാൽ ഒരുകോടി രൂപ പ്രതിഫലം ഒരിക്കൽ എനിക്കും നൽകണമെന്ന് വെറുതെ പറഞ്ഞിരുന്നു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം അതേ നിർമാതാവ് ഒരുകോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നൽകി. ഒരു നടന്‍റെ മകനായതിനാൽ അല്ല ഇങ്ങനെ സംഭവിച്ചത്. നമ്മുടെ ഉള്ളിലാണ് ലക്ഷ്യ ബോധം ഉണ്ടാകേണ്ടത്.
കാർത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ലോഞ്ച് പരിപാടിയിൽ രജനി സാർ പറഞ്ഞൊരു കാര്യമുണ്ട്. ജീവിതത്തിൽ എല്ലാവര്‍ക്കും രക്ഷപ്പെടാൻ ഒരവസരം ലഭിക്കും. ആ നിമിഷം തന്നെ അത് ഉപയോഗിക്കുക. അതിൽ രണ്ടാമതൊന്ന് ചിന്തിച്ചാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല. തീരുമാനങ്ങൾ സ്വയം എടുക്കാൻ പഠിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീർച്ചയായും നിങ്ങൾക്ക് ഉത്തരം ലഭിക്കും
-സൂര്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.