സീരിയൽ കില്ലറായി അപ്പാനി ശരത്; ഒാട്ടോ ശങ്കറിന്‍റെ ടീസർ
text_fieldsഅങ്കമാലി ഡയറീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് കേന്ദ്ര കഥാ പാത്രമാകുന്ന തമിഴ് വെബ് സിരീസ് 'ഒാട്ടോ ശങ്കറി'ന്‍റെ ടീസർ പുറത്തിറങ്ങി. തമിഴ്നാടിനെ വിറപ്പിച്ച സീരിയൽ കില്ലർ ഒാ ട്ടോ ശങ്കറിന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.
രംഗനാണ് സിരീസിന്‍റെ സംവിധാനം നിർവഹിക്കുന്നത്. നോജ് പരമഹംസയാണ് ഛായാഗ്രഹണം.
1980കളുടെ അവസാനത്തിൽ ചെന്നൈയിലെ ഗുണ്ടാ നേതാവായിരുന്ന ശങ്കറിന്‍റെയും ഗ്യാങ്ങിന്‍റെയും കഥയാണ് ഒാട്ടോ ശങ്കർ. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം ജീവിത മാർഗം തേടിയാണ് വെല്ലൂർ സ്വദേശിയായ ഒാട്ടോ ശങ്കർ എന്നറിയപ്പെടുന്ന ഗൗരി ശങ്കർ ചെന്നൈയിലെത്തുന്നത്. പെയിന്‍റിങ് ജോലിയും തുടർന്ന് റിക്ഷാ തൊഴിലാളിയുമായിരുന്ന ശങ്കർ മദ്യനിരോധനത്തിന് ശേഷമാണ് ഒാട്ടോറിക്ഷയിൽ ചാരായം കടത്ത് തുടങ്ങിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.