കോവിഡ് പ്രതിരോധത്തിന് 1.3 കോടി രൂപ നൽകി നടൻ വിജയ്; കേരളത്തിന് 10ലക്ഷം
text_fieldsചെന്നൈ: കോവിഡ് കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1.3 കോടി രൂപ സംഭാവനയായി നൽകി തമിഴ് നടന്‍ വിജയ്. പ ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയാണ് വിജയ് നൽകുക.
തമിഴ ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും സംഭാവന ചെയ്യും. കേരള മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും നൽകും.
തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച ഫിലിം എംേബ്ലായീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കിയിട്ടുണ്ട്.
കൂടാതെ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കി. തമിഴ്നാട്ടിലെ വിജയ് ഫാൻസ് ക്ലബ്ബുകൾ വിവിധ തരത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
തമിഴ്നടൻമാരായ രാഘവ ലോറന്‍സ് പി. എം കെയ്‌റിലേക്ക് മൂന്ന് കോടി രൂപയും അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു. സൂര്യ, കാർത്തി, ശിവകാർത്തികേയൻ എന്നിവരും ധനസഹായവും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവനയും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.