Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജീവിതത്തിലെ മാസ്റ്ററെ...

ജീവിതത്തിലെ മാസ്റ്ററെ കുറിച്ച് വികാരാധീനനായി വിജയ് സേതുപതി

text_fields
bookmark_border
ജീവിതത്തിലെ മാസ്റ്ററെ കുറിച്ച് വികാരാധീനനായി വിജയ് സേതുപതി
cancel

ചെന്നൈ: ജീവിതത്തിലെ തന്‍റെ മാസ്റ്ററിനെ കുറിച്ച് പറഞ്ഞ് വികാരാധീനനായി നടൻ വിജയ് സേതുപതി. വിജയ് ചിത്രം മാസ്റ്ററിന്‍റെ ഒാഡിയോ ലോഞ്ചിലാണ് സേതുപതി തന്‍റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ജീവിതത്തിൽ ആരാണ് മാസ്റ്റർ എന്ന അവതാരകയുടെ ചോദ്യത്തിന് അച്ഛനാണ് തന്‍റെ മാസ്റ്ററെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

സേതുപതിയുടെ വാക്കുകൾ:
അപ്പ എനിക്കു ഇട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. ജീവിതത്തിൽ എന്റെ മാസ്റ്റർ എന്റെ അപ്പയാണ്. സമ്പാദിക്കുന്ന പണവും നേടിയ അറിവും മുഴുവനായി മക്കൾക്കു ലഭിക്കണമെന്ന് അച്ഛൻ ആഗ്രഹിക്കും. ഇഷ്ടമായാലും ഇല്ലെങ്കിലും ഒരായിരം കാര്യങ്ങൾ മക്കളോട് അച്ഛൻ പറഞ്ഞുകൊണ്ടിരിക്കും. ഒരു കാലത്ത്, പറഞ്ഞ കാര്യങ്ങൾ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ പറയുന്നത്. ആ അറിവ് അവർക്കുണ്ട്. എന്റെ അപ്പയും ആ അറിവ് എനിക്ക് ഒരുപാടു പകർന്നു തന്നിട്ടുണ്ട്. ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത് അത്കൊണ്ടാണ്. അപ്പയുടെ ഫോട്ടോ നോക്കി ഞാൻ വഴക്കിട്ടുണ്ട്. ഒരിക്കൽ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു. ഞാൻ നന്നായി ഇരിക്കുന്ന ഈ സമയത്ത് നിങ്ങൾ എങ്ങോട്ടാണ് പോയത്, എന്നൊക്കെ പറഞ്ഞ്. അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അപ്പയാണ് എന്‍റെ മാസ്റ്റർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay sethupathymalayalam newsmovie newsMaster Audio Luanch
News Summary - Vijay Sethupathy about Father-Movie News
Next Story