ഭരണകൂടങ്ങളുടെ കണ്ണിലെ കരട്
text_fieldsചെന്നൈ: ആരാധകരുടെ ‘ഇളയ ദളപതി’ വിജയ് എന്നും ഭരണകൂടങ്ങളുടെ കണ്ണിലെ കരടായിരുന്ന ു. സമൻസ് അയച്ച് വിളിപ്പിക്കാതെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് സിനിമാസ്റ്റൈലിൽ പി ടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്ത നടപടി, കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളെ വിമർശിച്ചതി നുള്ള ‘പ്രതിഫല’മാണെന്നാണ് ആരാധകർ പറയുന്നത്. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെതുടർന്ന് രജനീകാന്തിനെതിരായ ആദായനികുതി വകുപ്പ് നടപടി അവസാനിപ്പിച്ച സാഹചര്യത്തിലാണ് വിജയ്ക്കെതിരായ നടപടിയെന്നതും ശ്രദ്ധേയം.
‘ബിഗിൽ’ നേടിയ 180 കോടി രൂപയിൽ സിംഹഭാഗവും ശമ്പളമെന്ന നിലയിൽ വിജയ്ക്ക് ലഭിച്ചെന്നും നികുതിവെട്ടിപ്പ് നടന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ആദായനികുതി വകുപ്പ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ, ആരാധകർ ഇതു വിശ്വസിക്കുന്നില്ല. വിജയ്യുടെ ‘മെർസൽ’ സിനിമയിൽ ജി.എസ്.ടി, നോട്ട്നിരോധനം, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു.
വിവാദസീനുകൾ നീക്കാനാവശ്യപ്പെട്ട് ബി.ജെ.പി ഉൾപ്പെടെ സംഘ്പരിവാർ സംഘടനകൾ പ്രക്ഷോഭവും നടത്തിയിരുന്നു. ‘സർക്കാർ’ സിനിമയിൽ സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെയാണ് പരോക്ഷമായി വിമർശിച്ചത്. ജയലളിത സർക്കാർ സൗജന്യമായി വിതരണം ചെയ്ത ഫാൻ, മിക്സി തുടങ്ങിയവ കത്തിക്കുന്ന രംഗം പ്രതിഷേധത്തിനിടയാക്കിയിരുന്നു.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.