കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ വിക്രമും മകനും; സംഗീതം അനിരുദ്ധ്
text_fieldsധനുഷ് നായകനായ ജഗമേ തന്തിരം റിലീസിന് കാത്തിരിക്കവേ ചിയാൻ വിക്രമിനെയും മകൻ ധ്രുവ് വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കിയുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് കാര്‍ത്തിക് സുബ്ബരാജ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിെൻറ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കാർത്തിക് സുബ്ബരാജും അനിരുദ്ധും ആദ്യമായാണ് ചിയാൻ വിക്രമിനൊപ്പം ഒരു സിനിമക്ക് വേണ്ടി ഒരുമിക്കുന്നത്.
ധനുഷ് കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ നിന്ന് ജോജു ജോർജ്ജും അഭിനയിക്കുന്ന ജഗമേ തന്തിരം ഒരു ഗാങ്സ്റ്റർ ചിത്രമാണ്. ചിയാൻ വിക്രം 60 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന പുതിയ ചിത്രവും അത്തരത്തിലൊരു പശ്ചാത്തലത്തിലുള്ള ചിത്രമാണെന്നാണ് പോസ്റ്റർ പറയുന്നത്. സമീപകാലത്തായി വ്യത്യസ്തമായ കഥാപത്രങ്ങളുമായി എത്തിയെങ്കിലും ബോക്സ്ഒാഫീസിൽ കാര്യമായ സംഭാവന നൽകാൻ സാധിക്കാതിരുന്ന വിക്രമിന് കാർത്തിക് ചിത്രം ഒരു ബ്രേക്ക് നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മകൻ ധ്രുവ് വിക്രമിനും അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ വർമക്ക് ശേഷമുള്ള രണ്ടാം ചിത്രം നിർണായകമാണ്. രണ്ടാം ചിത്രത്തിൽ തന്നെ സൂപ്പർതാരം കൂടിയായ വിക്രമിനൊപ്പവും ഹിറ്റ്മേക്കറായ കാർത്തിക് സുബ്ബരാജിനൊപ്പവും വർക് ചെയ്യാൻ സാധിക്കുന്നത് അനുഗ്രഹമാണെന്നാണ് ധ്രുവ് പറയുന്നത്. ആർ. അജയ് ഗാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയാണ് വിക്രമിേൻറതായി ഇനി തിയറ്ററിലെത്താനുള്ള ചിത്രം. ചിത്രത്തിെൻറ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ലോക്ഡൗൺ കാരണം നീണ്ടുപോയ ജഗമേ തന്തിരത്തിെൻറ റിലീസിന് കാത്തിരിക്കുകയാണ് നിലവിൽ കാർത്തിക് സുബ്ബരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.