Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎല്ലാം കട്ടുമുടിച്ച്​...

എല്ലാം കട്ടുമുടിച്ച്​ തീർക്കുകയാണ്; കൊച്ചി നഗരസഭ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു -​വിനായകൻ

text_fields
bookmark_border
എല്ലാം കട്ടുമുടിച്ച്​ തീർക്കുകയാണ്; കൊച്ചി നഗരസഭ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു -​വിനായകൻ
cancel
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്​ പരിഹരിക്കുന്നതിലെ നഗരസഭയുടെ പിടിപ്പുകേടിൽ ആഞ്ഞടിച്ച്​ നടൻ വിനായക ൻ. നഗരസഭ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞെന്നും എല്ലാം കട്ടുമുടിച്ച്​ തീർക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.പലതിനും വേണ്ടി നികത്തി നികത്തി കൊച്ചി കായൽ കുറച്ചുകൂടിയേ ബാക്കിയുള്ളൂ. അതുംകൂടി എത്രയും പെ​ട്ടെന്ന്​ നികത്തിത്തന്നാൽ അത്രയും സന്തോഷമാകുമെന്ന്​ വിനായകൻ പരിഹസിച്ചു.

നഗരത്തിലെ സ്​ഥലങ്ങളെല്ലാം ആർക്കോ വേണ്ടി നികത്തുകയാണ്​. ആരാണ്​ ഇതൊക്കെ ചെയ്യുന്നത്​? ഇത്​ ഒരിക്കലും നന്നാകാൻ പോകുന്നില്ല. വിശാല കൊച്ചി വികസന അതോറിറ്റിയും (ജി.സി.ഡി.എ) നഗരസഭയുമെല്ലാം ഉണ്ടായിട്ടും നഗരാസൂത്രണം എന്നൊന്ന്​ നടക്കുന്നില്ല. കാര്യമായ വിദ്യാഭ്യാസമില്ലാത്ത തനിക്ക്​ പോലും ഇതൊക്കെ തോന്നിയിട്ടും വിദ്യാഭ്യാസമുള്ള നഗരസഭ അധികാരികൾ എന്തൊക്കെയാണ്​ കാട്ടിക്കൂട്ടുന്നത്? ഇവിടെയുണ്ടായിരുന്ന തോടുകളൊക്കെ എവിടെപ്പോയി എന്ന്​ അന്വേഷിക്കണം. തോടുകളെല്ലാം ചളിക്കുണ്ടുകളായി. പനമ്പള്ളിനഗറിൽ നാട്ടുകാർ താമസിച്ചിരുന്ന സ്​ഥലങ്ങളൊന്നും കാണാനില്ല. നാട്ടുകാരെല്ലാം ചളിക്കുണ്ടിൽ താമസിക്കേണ്ട അവസ്​ഥയിലാണ്​. അവരിൽ ത​​െൻറ ബന്ധുക്കളടക്കമുണ്ട്​.

വേലിയേറ്റവും വേലിയിറക്കവുമെല്ലാം സ്വാഭാവികമാണ്​. വെള്ളക്കെട്ടിന്​ കാരണം ഇതൊന്നുമല്ല. ഇടതോ വലതോ ഒന്നുമല്ല പ്രശ്​നം. എല്ലാം കട്ടുമുടിച്ചുതീർക്കുകയാണ്​. കാശ്​ അടിച്ചുകൊണ്ടുപോകുന്ന ഇവരുടെ വീടുകളിലേക്ക്​ ജനം കയറും. ജി.സി.ഡി.എ എന്നുപറഞ്ഞ്​ ഒരു കെട്ടിടമുണ്ട്​. അതൊക്കെ തല്ലിപ്പൊളിച്ച്​ കളയണം. എറണാകുളത്ത്​ പോളിങ്​ ശതമാനം കുറയാൻ കാരണം വെള്ളക്കെട്ടാണെന്ന്​ താൻ വിശ്വസിക്കുന്നില്ല. ദീപസ്​തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന നിലപാടാണ്​ നഗരവികസനത്തി​​െൻറ കാര്യത്തിൽ ഉദ്യോഗസ്​ഥർക്കും രാഷ്​ട്രീയക്കാർക്കും ഉള്ളതെന്നും വിനായകൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinayakan
News Summary - vinayakan
Next Story