സത്താർ പറയാൻ ബാക്കിവെച്ചത്; അവതരിപ്പിക്കാനും!
text_fieldsചെറുകാടിെൻറ ‘മണ്ണിെൻറ മാറിൽ’ എഴുപതുകളുടെ അവസാനത്തിൽ പി.എ. ബക്കർ അഭ്രപാളിയി ൽ എത്തിച്ചപ്പോൾ പി.ജെ. ആൻറണി അവതരിപ്പിച്ച കൊമ്പൻകോരെൻറ മകൻ ‘കൊച്ചുകോരൻ’ എന്ന ശക്തമാ യ കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത് സത്താറിനെയായിരുന്നു. ഈ കാലഘട്ടത് തിൽ തന്നെ ചരിത്രസിനിമയായ ‘പടയോട്ട’ത്തിൽ ‘മൊയ്തുട്ടി’ എന്ന കഥാപാത്രത്തിനും ജീവൻപ കർന്ന് അദ്ദേഹം കാണികളെ അത്ഭുതപ്പെടുത്തി. താരതമ്യേന പുതുമുഖ നടനായ സത്താറിന് ഇത്ര യും മികച്ച വേഷങ്ങൾ കിട്ടിയതിൽ പലരും നെറ്റിചുളിച്ചു. തുടർന്നും അനേകം ചിത്രങ്ങളിൽ അദ്ദേഹം തകർത്ത് അഭിനയിച്ചു. എന്നിട്ടും സത്താറിെൻറ കഥാപാത്രങ്ങളെ ഒരു നിരൂപകനും അക്കാലത്ത് എവിടെയും പരാമർശിച്ചില്ല.
സോമനും സുകുമാരനും ജയനും മലയാള സിനിമയിൽ നായക^ഉപനായക പദവികൾ ൈകയടക്കിയിരുന്ന എഴുപതുകളുടെ രണ്ടാംപകുതിയിലാണ് ആലുവയിലെ കടുങ്ങല്ലൂരിൽനിന്ന് സിനിമയിൽ ഭാഗ്യംതേടി ആ യുവാവ് വരുന്നത്. ഒന്നിനു പിറകെ അനേകം മികച്ചവേഷങ്ങളാണ് ആ ചെറുപ്പക്കാരെന തേടിയെത്തിയത്. പഠനകാലത്ത് കലോത്സവങ്ങളിൽ സകല ഇനങ്ങൾക്കും പേരുകൊടുത്ത് മത്സരിച്ച സത്താർ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ഒരു ജോലിക്ക് ശ്രമിക്കുകയായിരുന്നു. അക്കാലത്താണ് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പത്രപരസ്യം കണ്ട് അപേക്ഷ അയച്ചത്. എ. വിൻസൻറ് എന്ന പ്രതിഭാധനനായ സംവിധായകെൻറ ‘അനാവരണ’ത്തിൽ അഭിനയിക്കാൻ അണിയറശിൽപികൾ ക്ഷണിച്ചു. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രേംനസീർ ആയിരുന്നു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. 1976ലായിരുന്നു ഇത്. ഇതിന് തൊട്ടുമുമ്പുള്ള വർഷം ‘ഭാര്യയെ ആവശ്യമുണ്ട്’എന്ന പടത്തിൽ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു സത്താർ. ഈ പടത്തിെൻറ സംവിധായകൻ എം. കൃഷ്ണൻനായർ അടുത്ത സിനിമയായ യത്തീമിൽ നായകതുല്യ വേഷവും നൽകി. മൊയ്തു പടിയത്തിെൻറ ജനശ്രദ്ധ പിടിച്ചുപറ്റിയ ഇതേ പേരിലുള്ള നോവലാണ് ചലച്ചിത്രമായത്. ലിസ, ശരപഞ്ജരം, മൂർഖൻ, ബെൻസ് വാസു എന്നീ ചിത്രങ്ങളിലും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
ജയഭാരതി എന്ന മുൻനിര അഭിനേത്രി നായിക നിരയിൽ മലയാളസിനിമയിൽ കത്തിനിൽക്കുമ്പോഴാണ് സത്താറുമായി അടുപ്പത്തിലാകുന്നത്. കെ. നാരായണെൻറ ‘ബീന’ എന്ന സിനിമയുടെ ചിത്രീകരണ വേളകളിൽ മൊട്ടിട്ട ആ പ്രണയം വിവാഹത്തിൽ എത്തിച്ചേർന്നത് സിനിമ മേഖലയിലെ പലരെയും അത്ഭുതപ്പെടുത്തി. അഭിനേത്രികൾ ഒന്നിച്ചു കുറച്ചു ചിത്രങ്ങളിൽ നായകനടന്മാർക്കൊപ്പം പ്രവർത്തിച്ചാൽ കേൾക്കുന്ന ഒരു വാർത്തപോലെയേ പലരും ഇതിനെയും കരുതിയിരുന്നുള്ളൂ. എന്നാൽ, ൈക്ലമാക്സ് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. വർഷങ്ങൾക്കുശേഷം രണ്ടുപേരും വേർപിരിഞ്ഞെങ്കിലും മരിക്കുംവരെയും ആരോഗ്യമുള്ള സൗഹൃദത്തോടെ തന്നെ ജീവിച്ചു. ഇവരുടെ ഏക മകനാണ് അഭിനേതാവ് കൂടിയായ ക്രിഷ് ജെ. സത്താർ.
1980കളുടെ രണ്ടാം പകുതിയിൽ സത്താർ മുൻനിരയിൽനിന്ന് മാറ്റപ്പെട്ടുവെങ്കിലും ഹരിഹരൻ, ഐ.വി. ശശി, ശശികുമാർ തുടങ്ങിയ മുൻനിര സംവിധായകരൊക്കെ മികച്ച വേഷങ്ങൾ തങ്ങളുടെ ചിത്രങ്ങളിലൂടെ സമ്മാനിച്ചു. ഈ നാട്, പ്രകടനം, അഹിംസ തുടങ്ങിയവ അവയിൽ ചിലതു മാത്രം. ഇക്കാലത്തുതന്നെ തമിഴ്, തെലുഗ് ഭാഷകളിലും സത്താർ അഭിനയിച്ചു തുടങ്ങി. 1990കൾ മലയാള സിനിമയുടെ രൂപത്തിലും ഭാവത്തിലും സാരമായ മാറ്റങ്ങൾ വന്നപ്പോൾ സത്താറും ചുവടു മാറ്റി. കാണികളെ ആവേശം കൊള്ളിച്ച കുറെയധികം പ്രതിനായക വേഷങ്ങൾ അവതരിപ്പിച്ചു. സ്വഭാവനടൻ എന്ന നിലയിലും ശക്തമായ സംഭാവനകൾ നൽകി. തമ്പി കണ്ണന്താനത്തിെൻറ സൂപ്പർ ഹിറ്റായ ‘ഇന്ദ്രജാല’ത്തിലൂടെയുള്ള തിരിച്ചുവരവ് കുറെയധികം വ്യത്യസ്തമായ കഥാപാത്രങ്ങളെ നേടിക്കൊടുത്തു.
യാദവം, കമീഷണർ, ലേലം, ആദ്യത്തെ കൺമണി തുടങ്ങിയവയൊക്കെ പ്രേക്ഷകർ എന്നും ഓർക്കുന്നതാണ്. ഇടവേളവന്നെങ്കിലും അടുത്തകാലത്ത് ‘22 ഫീ മെയിൽ കോട്ടയം’ എന്ന ചിത്രത്തിൽ ആഷിഖ് അബു മികച്ച വേഷം നൽകി. ഇതിലെ ഡി.കെ എന്ന കഥാപാത്രം പുതുതലമുറ സിനിമ പ്രേമികൾക്ക് മറക്കാനാവില്ല. ഗോഡ്ഫോർ സെയിൽ, നത്തോലി ഒരു ചെറിയ മീനല്ല, മംഗ്ലീഷ്, പറയാൻ ബാക്കിവെച്ചത് എന്നിവയൊക്കെ സത്താറിെൻറ ഒടുവിലത്തെ ചിത്രങ്ങളാണ്. ബാബു ആൻറണി തരംഗത്തിൽ ‘കമ്പോളം’ അടക്കം നിർമാണത്തിലും പരീക്ഷണം നടത്തി അദ്ദേഹം. അമ്പലക്കുളത്തിലെ ആമ്പൽപോലെ, സരസ്വതീയാമം കഴിഞ്ഞു... സ്വപ്നം സ്വയം വരമായ് തുടങ്ങി നിരവധി ഗാനങ്ങൾ യേശുദാസ് സത്താറിനു വേണ്ടി പിന്നണി പാടിയിട്ടുണ്ട്. ജയഭാരതിയുടെ വേർപിരിയലാണ് ജീവിതത്തിലെ വലിയ സങ്കടം എന്ന് അടുത്ത സുഹൃത്തുക്കളോട് എപ്പോഴും പറയാറുണ്ട് സത്താർ.
മലയാളസിനിമയുടെ എൺപതുകളിലെ പ്രതിനിധികളിലൊരാളായ ടി.എസ്. മോഹൻ സത്താറിനെ ഒാർക്കുന്നത് ഇങ്ങനെയാണ്: ‘അയൽപ്രദേശത്തുകാരനായ സത്താർ ആലുവ യു.സി കോളജിൽ പഠനകാലത്ത് തന്നെ നാടകങ്ങളിലും മറ്റനേകം കലാപരിപാടികളിലും സജീവമായിരുന്നു. ഞാനും അക്കാലത്ത് നിരവധി നാടകങ്ങൾ എഴുതിയും അഭിനയിച്ചുമൊക്കെ കലാരംഗത്ത് ഉണ്ടായിരുന്നു. കോടമ്പാക്കത്തു വെച്ചാണ് സത്താറുമായി കൂടുതൽ അടുക്കുന്നത്. നടൻ രതീഷുമൊത്താണ് താമസിച്ചിരുന്നത്. അവിടെ പലപ്പോഴും സത്താർ സന്ദർശകനായിരുന്നു. എെൻറ അരഡസൻ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ സത്താർ അവതരിപ്പിച്ചു. ‘വിധിച്ചതും കൊതിച്ചതും’ എന്ന ചിത്രത്തിലെ നായകരിലൊരാൾ സത്താറായിരുന്നു. ബെൽറ്റ്മത്തായി, ശത്രു, കേളികൊട്ട് തുടങ്ങിയവയായിരുന്നു മറ്റുചിത്രങ്ങൾ. ജയഭാരതിയുമായി ചേർന്ന് നിർമിച്ച ‘താളം’ സംവിധാനം ചെയ്തത് ഞാനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.