തൊട്ടപ്പന്‍റെ സാറ
text_fieldsരക്തംകൊണ്ട് ബംഗാളിയും ജീവിതംകൊണ്ട് മലയാളിയുമായ പ്രിയംവദ ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം ഉറപ് പിച്ചുകഴിഞ്ഞു. ‘കിസ്മത്തി’നു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ‘തൊട്ടപ്പനി’ലെ സാറയെന്ന കഥാപാത ്രം പ്രിയംവദയിലെ അഭിനേത്രിയെ അടയാളപ്പെടുത്തുന്നതാണ്. ബംഗാൾ സ്വദേശിനിയും പ്രമുഖ മോഹിനിയാട്ടം നർത്തകിയുമാ യ പല്ലവി കൃഷ്ണെൻറയും എഴുത്തുകാരൻ കെ.കെ. ഗോപാലകൃഷ്ണെൻയും മകളായ പ്രിയംവദ കുഞ്ഞായിരിക്കെതന്നെ കലാകാരന്മ ാരുടെ ജീവിതം കണ്ടാണ് വളർന്നത്. ‘തൊട്ടപ്പെൻറ സാറയായി’ സിനിമയിലെ പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത പ്രിയംവദ 2019ലെ മിസ് റെയ്ന കോണ്ടിനൻറൽ ഇന്ത്യ മത്സരത്തിലെ വിജയിയായി ലോകമത്സരത്തിന് തയാറെടുക്കുക കൂടിയാണിപ്പോൾ. ത െൻറ സിനിമാ സങ്കൽപത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവർ സംസാരിക്കുന്നു.
കൊൽക്കത്ത മുതൽ കൊച്ചി വ രെ
ഞാൻ പൂർണമായും മലയാളിയല്ല. അമ്മ പല്ലവി കൃഷ്ണൻ ബംഗാളിയാണ്. അമ്മയുടെ ജന്മനാട് കൊൽക്കത്തയാണ്. നിരവധി രാജ്യങ്ങളിൽ അമ്മ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. മോഹിനിയാട്ടം നർത്തകിയായ അമ്മ രാജ്യത്തിനകത്ത് മിക്ക സംസ്ഥ ാനത്തും നൃത്തം ചെയ്തിട്ടുണ്ട്. കുട്ടിക്കാല അനുഭവങ്ങൾ നൃത്തവും കലയുമായി ബന്ധപ്പെട്ടതാണ്. അച്ഛനിലൂടെയും അമ ്മയിലൂടെയും ഞാനും പ്രഫഷനൽ ഡാൻസറായി. അമ്മയുടെ ഡാൻസ് ക്ലാസിൽ നിന്നു തന്നെയാണ് ഞാനും നൃത്തം പഠിച്ചത്. നൃത്തം അഭിനയത്തിലും ഏറെ സഹായിച്ചിട്ടുണ്ട്. അച്ഛൻ കെ.കെ. ഗോപാലകൃഷ്ണൻ സ്റ്റേറ്റ് ബാങ്കിലായിരുന്നു. ഒറ്റ മകളായതുകൊണ്ട് കൂടുതൽ കരുതലും സ്നേഹവും കിട്ടി. വീട്ടിൽ ഞാനും അമ്മയും ബംഗാളി സംസാരിക്കും. അച്ഛനും സംസാരത്തിൽ ഇടപെടും. അച്ഛന് ബംഗാളി കേട്ടാൽ മനസ്സിലാകും. ഒഴുക്കോടെ പറയില്ലെന്നു മാത്രം. പ്ലസ് ടുവരെ പഠനം കേരളത്തിൽതന്നെയായിരുന്നു. ഇപ്പോൾ ചെന്നൈ എസ്. ആർ.എം കോളജിലെ വിഷ്വൽ കമ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിയാണ്.
സ്വപ്നം കണ്ട ഇടം
ഒരു സിനിമാനടിയാവണമെന്നത് ചെറുപ്പം തൊേട്ട കൂടെയുണ്ടായിരുന്നു. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും കണ്ടുകണ്ടാണ് അങ്ങനെയൊരു ആഗ്രഹമുണ്ടാവുന്നത്. ആ ആഗ്രഹംകൊണ്ടുതന്നെയാണ് ബിരുദപഠനത്തിന് വിഷ്വൽ കമ്യൂണിക്കേഷൻ തെരഞ്ഞെടുത്തതും. തൊട്ടപ്പെൻറ കാസ്റ്റിങ്കാൾ കണ്ട് അറിയിച്ചത് അച്ഛനാണ്. കൊച്ചിയിലായിരുന്നു ഓഡിഷൻ. തൊട്ടപ്പെൻറ സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടിയുടെ കിസ്മത്ത് എന്ന ചിത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഓഡിഷനെത്തിയപ്പോൾ സ്വയം പരിചയപ്പെടുത്താനാണ് ആദ്യം പറഞ്ഞത്. നൃത്തം അവതരിപ്പിച്ച് പരിചയമുള്ളതുകൊണ്ടുതന്നെ സ്റ്റേജ് ഭയപ്പെടുത്തിയില്ല. വലിയൊരു അനുഭവമായി അത്. അവസാനം ആഗ്രഹിച്ചതുപോലെതന്നെ ഒരു നല്ല സിനിമയിലെ പ്രധാന കഥാപാത്രമാവാൻ സാധിച്ചു. ‘സാറ’യെപ്പോലൊരു പെൺകുട്ടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളായിരുന്നു ഓഡിഷന് അവതരിപ്പിക്കേണ്ടി വന്നത്.
സാറയും ഞാനും തമ്മിൽ
ആദ്യമായതുകൊണ്ടുതന്നെ തൊട്ടപ്പെൻറ ഷൂട്ടിങ് രസകരമായ അനുഭവമായിരുന്നു. ജീവിതത്തിൽനിന്ന് ഏറെ വ്യത്യസ്തയായ സാറയെ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. സാറയും ഞാനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഒരുതരത്തിൽ വളരെയധികം ബോൾഡായി ജീവിക്കുന്ന ഒരു പെൺകുട്ടിയാണ് സാറ. സാറയാവുക അത്ര എളുപ്പമായിരുന്നില്ല. അതിനുവേണ്ടി കൊച്ചിയിൽ പോയി കുറച്ചുനാൾ താമസിച്ചു. കൂടെ അഭിനയിച്ച പള്ളുരുത്തിക്കാരി അനിതേചച്ചി എന്നെ ഒരുപാട് സഹായിച്ചു. കക്ക വാരാൻ പഠിച്ചു, വഞ്ചി തുഴയാൻ പഠിച്ചു.
മറ്റൊരു ചലഞ്ച്, കൂടെയുള്ളവരെല്ലാം അഭിനയ പാരമ്പര്യമുള്ള സീനിയർ നടന്മാരായിരുന്നു എന്നതാണ്. മനോജ് കെ. ജയൻ, ലാൽ, ദിലീഷ് പോത്തൻ... മത്സരിച്ച് അഭിനയിക്കാൻ കഴിയില്ലെങ്കിലും അവരോടൊപ്പം എത്താനാവുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, അവരുടെയെല്ലാം സഹകരണം വലിയ ആത്മവിശ്വാസം പകർന്നു. സിനിമ ജീവിതംതന്നെയാണെങ്കിലും അഭിനേതാവെന്ന നിലയിൽ രഘുനാഥ് പലേരി സാറിെൻറയും ആദ്യ സിനിമയായിരുന്നു തൊട്ടപ്പൻ. സാറിെൻറ ആദ്യഷോട്ട് എന്നോടൊപ്പമായിരുന്നു. ‘എെൻറ ആദ്യഷോട്ട് മോളോടൊപ്പമാണ്’ എന്ന അദ്ദേഹത്തിെൻറ കോംപ്ലിെമൻറ് വലിയൊരു എക്സ്പീരിയൻസാണ്. ആ വാക്കുകൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.
‘തൊട്ടപ്പനെ’ക്കുറിച്ച്
സ്വന്തം രക്തമല്ലെങ്കിലും, ഒരച്ഛനും മകൾക്കുമിടയിലെ സ്നേഹത്തിെൻറ ഉൗഷ്മളതയാണ് തൊട്ടപ്പൻ പറയുന്നത്. വിനായകൻ ചേട്ടൻ ഹൈ റേഞ്ചുള്ള നടനാണ്. ആദ്യ സിനിമയിൽതന്നെ അത്തരമൊരു നായകേനാടൊപ്പം അഭിനയിക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വിനായകനൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷം തോന്നുന്നു. ആക്ഷൻ വിളിച്ചശേഷം ഒരു സീൻ ചെയ്യുേമ്പാഴാണ് ഞാൻ വിനായകൻ ചേട്ടനെ ആദ്യമായി കാണുന്നത്. അത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നിമിഷമാണ്. അദ്ദേഹം വലിയൊരു ആക്ടറാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും അതു കണ്ടുപഠിക്കാനും അവസരം ലഭിച്ചുവെന്നത് എെൻറ ഭാഗ്യമാണ്.
വീടുവിട്ട് കഥാപാത്ര പഠനം
തൃശൂരിലെ കോളജ് വിദ്യാർഥിനിയായ ഞാൻ കൊച്ചി സ്ലാങ് സംസാരിക്കുന്ന സാറയായി മാറിയതിന് പിന്നിൽ ഏറെ കഠിനാധ്വാനമുണ്ടായിരുന്നു. എനിക്കുവേണ്ടി മറ്റു പലരും കഷ്ടപ്പെട്ടു. സാറയുടെ ജീവിതസാഹചര്യങ്ങൾ പരിചയപ്പെടാനായി രണ്ടുമാസം ഫോർട്ട്കൊച്ചിയിൽ താമസിച്ചു. വഞ്ചി തുഴയാനും മീൻപിടിക്കാനും കൊച്ചി സ്ലാങ് സംസാരിക്കാനുമെല്ലാം അൽപം പ്രയാസമായിരുന്നു. നടത്തത്തിലും സംസാരത്തിലുമെല്ലാം എന്നെക്കാൾ വളരെ വ്യത്യസ്തയാണ് സാറ എന്ന കഥാപാത്രം. സിനിമയിൽ വളരെയേറെ പ്രാധാന്യമുള്ള കഥാപാത്രമാണ്.
അതുകൊണ്ടുതന്നെ അതിനുവേണ്ടി തയാറെടുപ്പുകൾ നടത്തി. വഞ്ചി തുഴയാനും കക്ക വാരാനുമുള്ള പരിശീലനത്തിനായി കുറച്ചുനാൾ അനിത എന്ന ചേച്ചിയുടെ വീട്ടിൽ താമസിച്ചു. അവർ സിനിമയിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അമ്മയുടെ മാതൃഭാഷ ബംഗാളിയാണ്. ഒരു ബംഗാളി ചിത്രവും കൊതിക്കുന്നുണ്ട്. മലയാളത്തിലും മറ്റു ഭാഷകളിലും നല്ല സിനിമകൾ ലഭിക്കണമെന്നാണ് പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.