അതിജീവനത്തിെൻറ നേർക്കാഴ്ചകൾ പങ്കുവെച്ച് ‘അവളിലേക്കുള്ള ദൂരം’
text_fieldsതിരുവനന്തപുരം: ട്രാൻസ്ജെൻഡറുകളുടെ ജീവിതപ്രതിസന്ധികൾക്കും അതിജീവന പോരാട്ടങ്ങളുടെ ദൃശ്യഭാഷയൊരുക്കിയ അവളിലേക്കുള്ള ദൂരത്തിന് അന്താരാഷ്ട്ര ഡോക്യുമെൻറി ഹ്രസ്വ ചലച്ചിത്ര മേളക്ക് നിറഞ്ഞ ൈകയടി. ‘മാധ്യമം’ സീനിയർ ഫോേട്ടാഗ്രാഫർ പി. അഭിജിത് സംവിധാനം ചെയ്ത് ഡോക്യുമെൻററി മത്സരവിഭാഗത്തിൽ കൈരളി തിയറ്ററിലാണ് പ്രദർശിപ്പിച്ചത്. കുടുംബജീവിതം, തൊഴിൽ, സൗഹൃദം, രക്തബന്ധുക്കൾ തുടങ്ങി മലയാളി ട്രാന്സ്ജെന്ഡറുകളുടെ ജീവിതത്തിെൻറ എല്ലാ മേഖലകളെയും ഡോക്യുമെൻററി സ്പര്ശിക്കുന്നുണ്ട്.
സെലിബ്രിറ്റികളായ ഹരിണി, സൂര്യ എന്നിവർ തങ്ങളുടെ ജീവിതം ദൃശ്യവത്കരിക്കുകയാണ് ‘അവളിലേക്കുള്ള ദൂര’ത്തിലൂടെ. ഒറ്റപ്പെടുത്തലുകളെയും പ്രതിസന്ധികളെയും നിശ്ചയദാർഢ്യം കൊണ്ട് തരണംചെയ്യുന്നതിെൻറ നേരനുഭവങ്ങളും ഡോക്യുമെൻററി പങ്കുവെക്കുന്നു. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പ്രദർശനം. പതിവിൽനിന്ന് വ്യത്യസ്തമായ പ്രമേയവും അവതരണവും സദസ്സിനും വേറിട്ട അനുഭവമായി.
ചെന്നൈ െറയിൻബോ ഫിലിം െഫസ്റ്റിവൽ, ബംഗളൂരു ക്വിയർ ഫിലിം ഫെസ്റ്റിവൽ, സൈൻസ് ഫിലിം ഫെസ്റ്റിവൽ, തിരുവനന്തപുരം ഫീമെയിൽ ഫിലിം ഫെസ്റ്റിവൽ, നിഴലാട്ടം ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് എൻ.ഐ.ടി രാഗം േടക് വൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻററിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.