ഭീമ-കൊറേഗാവ് യുദ്ധം സിനിമയാവുന്നു; സംവിധാനം മുൻ ഐ.എ.എസ് ഓഫിസർ
text_fieldsഭോപാൽ: രണ്ട് നൂണ്ടാറ്റുമുമ്പ് നടന്ന ഭീമ-കൊറേഗാവ് യുദ്ധത്തെ വെള്ളിത്തിരയിൽ പകർത്താനൊരുങ്ങി മധ്യപ്രദേശിലെ മുൻ ഐ.എ.എസ് ഓഫിസർ. 1818 ജനുവരി ഒന്നിനായിരുന്നു ദലിത് ധീരതയുടെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഭീമ-കൊറേഗാവ് യുദ്ധം. പേഷ്വ ബാജി റാവുവിെൻറ മറാത്ത സൈന്യമാണ് ബ്രിട്ടീഷ് ഇസ്റ്റിന്ത്യ കമ്പനിക്കെതിരെ യുദ്ധം ചെയ്തത്. എന്നാൽ, ഭീമ- കൊറേഗാവ് ഗ്രാമത്തിലെ മഹർ വിഭാഗക്കാരായ ദലിതരെ മറാത്ത സൈന്യത്തിനൊപ്പം ചേരാൻ അനുവദിച്ചില്ല. മഹറുകൾ ജാതിയിൽ താഴ്ന്നവരാണെന്നായിരുന്നു വാദം.
ഇതേതുടർന്ന് എണ്ണത്തിൽ കുറവായിരുന്ന മഹർ വിഭാഗക്കാർ ഇസ്റ്റിന്ത്യ കമ്പനിയുടെ സൈന്യത്തിെൻറ ഭാഗമായി യുദ്ധം ചെയ്ത് പേഷ്വകളെ തുരത്തി. ജാതീയതക്കെതിരെ ദലിത് ആത്മവീര്യത്തിെൻറയും ഉണർവ്വിെൻറയും ഐതിഹാസിക മാനങ്ങളുള്ള ഇതിവൃത്തമായാണ് ഭീമ-കൊറേഗാവ് യുദ്ധം അറിയപ്പെടുന്നത്.
ആ കാലഘട്ടത്തിൽ ദലിതരെ ഏതു വിധത്തിലാണ് പരിഗണിച്ചിരുന്നത് എന്നതാണ് ചിത്രത്തിലൂടെ കാണിക്കാനുദ്ദേശിക്കുന്നതെന്നും ചരിത്രത്തെ ദൃശ്യവത്കരിക്കുന്നതിന് 2,500ഓളം പേർ പണം സംഭാവന നൽകിയതായും 1993 ബാച്ച് ഐ.എ.എസ് ഓഫിസർ ആയ രമേശ് തെറ്റെ പറഞ്ഞു. കഴിഞ്ഞ ജൂലൈ 31 നാണ് ഇദ്ദേഹം സർവിസിൽനിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.