ലോകമാപ്പിൽ ഇന്ത്യ തിളങ്ങുന്ന ചിത്രം പങ്കുവെച്ച് ബച്ചൻ; വാട്സ്ആപ്പ് അമ്മാവനെന്ന് പരിഹാസം
text_fieldsമുംബൈ: സമൂഹ മാധ്യമങ്ങളിൽ ഐക്യദീപം തെളിയിക്കൽ എന്ന മോദിയുടെ ക്യാംപയിന് നിരവധി ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ട്രോളൻമാർ പ്രചരിപ്പിച്ചതാണ് ഇരുണ്ട ലോക മാപ്പിൽ ഇന്ത്യയുടെ ഭൂപടം മാത്രം വെട്ട ിത്തിളങ്ങുന്ന ചിത്രം. ‘നാസ പുറത്തുവിട്ട ചിത്രം’ എന്ന അടിക്കുറിപ്പിൽ പലരും തമാശ രൂപേണയാണ് അത് പങ്കുവെച്ചത് . എന്നാൽ ചിലർ അത് കാര്യമാക്കിയെടുക്കുകയും യാഥാർഥ്യമെന്ന രീതിയിൽ ഷെയർ ചെയ്യുകയും ചെയ്തു.
ട്വിറ്ററിൽ അത്ത രമൊരു പോസ്റ്റ് പങ്കുവെച്ചത് സാക്ഷാൽ അമിതാഭ് ബച്ചനാണ്. ‘ലോകം ഇരുട്ടിലായപ്പോൾ ഇന്ത്യ പ്രകാശിക്കുന്നു. ഇന്നത്തെ ചിത്രം എല്ലാ പറയുന്നുണ്ട്’. റിഥിക ജെയിൻ എന്ന യൂസർ ട്വീറ്റ് ചെയ്ത ചിത്രം ബച്ചൻ റി-ട്വീറ്റ് ചെയ്യുകയായിരുന്നു. ഇൗ ലോകം നമ്മെ കാണുന്നു.... ഞങ്ങൾ ഒന്നാണ് ബച്ചൻ കുറിച്ചു.
എന്നാൽ ബച്ചെൻറ ട്വീറ്റിന് ആയിരക്കണക്കിന് പരിഹാസ മറുപടികളാണ് ലഭിച്ചത്. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ചിലർ നിർദേശിച്ചപ്പോൾ എന്തെങ്കിലും പങ്കുവെക്കുന്നതിന് മുമ്പ് ചിന്തിക്കാനും കേവലം വാട്സ്ആപ്പ് അമ്മാവനെന്ന നിലയിലേക്ക് അധഃപതിക്കാതിരിക്കാനും ചിലർ ഉപദേശവുമായി എത്തി.
നാസ പുറത്തുവിട്ട ചിത്രമെന്ന നിലക്കല്ല ബച്ചൻ മറ്റൊരാൾ പോസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ചതെങ്കിലും അദ്ദേഹത്തിെൻറ ദിവസങ്ങൾക്ക് മുമ്പുള്ള പോസ്റ്റുകളെ എടുത്തുപറഞ്ഞാണ് ചിലർ പരിഹസിക്കുന്നത്. മോദിയുടെ തന്നെ ക്യാംപയിനായിരുന്ന പ്ലേറ്റ് കൊട്ടൽ, വൈറസിനെ നശിപ്പിക്കുമെന്ന തരത്തിലുള്ള ട്വീറ്റും ബച്ചെൻറതായി പുറത്തുവന്നിരുന്നു. ഇൗച്ചകളിലൂടെ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുന്നതായി ചൈനീസ് വിദഗ്ധർ കണ്ടെത്തിയെന്ന തരത്തിലുള്ള വിഡിയോ പങ്കുവെച്ചതിനും ബച്ചൻ വിമർശനം നേരിട്ടു. വാട്സ്ആപ്പ് ഫോർവാർഡുകളെ പോലെ ആളുകളിൽ തെറ്റിധാരണ പരത്തുകയാണ് ബച്ചനെന്നാണ് വിമർശകർ പറയുന്നത്.
The World sees us .. we are ONE .. https://t.co/68k9NagfkI
— Amitabh Bachchan (@SrBachchan) April 5, 2020
കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കൽ ചടങ്ങ് അവസാനിച്ചെങ്കിലും അതിെൻറ പ്രതിധ്വനി ഇപ്പോഴും തുടരുകയാണ്. രാജസ്ഥാനിൽ ഐക്യദീപത്തിന് പിന്തുണയുമായി പടക്കം പൊട്ടിക്കുന്നതിനിടെ കെട്ടിടത്തിന് തീപിടിച്ചത് വാർത്തയായിരുന്നു. ജനങ്ങൾ തീപ്പന്തങ്ങളുമായി തെരുവിൽ തടിച്ചുകൂടിയതും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.