ചമയങ്ങളുടെ സുൽത്താൻ; മമ്മൂട്ടിയെ കുറിച്ചുള്ള ഡോക്യുമെൻററി റിലീസ് ചെയ്തു
text_fieldsമലയാളത്തിെൻറ മഹാനടൻ മമ്മൂട്ടിയുടെ ജീവിതം പറയുന്ന ഡോക്യുമെന്‍ററി 'ചമയങ്ങളുടെ സുല്‍ത്താന്‍' പുറത്തിറങ്ങി. പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസ് എഴുതി, സംവിധാനം ചെയ്ത ഡോക്യുമെന്‍ററി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരും അണിയറപ്രവർത്തകരും അവരുടെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. നടി അനു സിത്താരയാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പും അതിന് വേണ്ടിയുള്ള ശ്രമങ്ങളും ഡോക്യുമെന്‍ററി മികച്ച രീതിയില്‍ തന്നെ ആവിഷ്ക്കരിക്കുന്നു.
സമീപകാലത്ത് മമ്മൂട്ടിയുടേതായി വൈറലായ ചില പോസ്റ്ററുകൾക്ക് പിന്നിൽ സാനി യാസ് ആയിരുന്നു. മമ്മൂട്ടിയെ ഫിദല്‍ കാസ്ട്രോയായും ജോസഫ് സ്റ്റാലിനായും പിണറായി വിജയനായും മാറ്റി ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ അവരുടെ ജീവിതം അഭ്രപാളിയിലാക്കുകയാണെങ്കിൽ കഥാപാത്രമാവാൻ മമ്മൂട്ടിയല്ലാതെ മറ്റൊരു താരമില്ലെന്ന് വരെ ആളുകൾ പറഞ്ഞിരുന്നു.
വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവര്‍ ചേർന്ന് നിർമിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ സംഗീതം സുമേഷ് സോമസുന്ദർ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് സരയു മോഹന്‍. ലിേൻറാ കുര്യനും സാനിയാസും ഒരുമിച്ചാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനാന്‍ ചത്തോലി, വിഷ്ണു പ്രസാദ്. അസോസിയേറ്റ് ഡയറക്ടര്‍ തേജസ് കെ ദാസ്. വിവരണം ഷഹനീര്‍ ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.