Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവൈറലായി ചില ഓൺലൈൻ...

വൈറലായി ചില ഓൺലൈൻ ക്ലാസ്​ തമാശകൾ VIDEO

text_fields
bookmark_border
വൈറലായി ചില ഓൺലൈൻ ക്ലാസ്​ തമാശകൾ VIDEO
cancel

ലോക്​ഡൗണിനെ തുടർന്ന്​ ഒാൺലൈൻ ക്ലാസുകളിലാണ്​ ഇപ്പോൾ വിദ്യാർഥികളെല്ലാം. ക്ലാസ്​റൂമുകളിൽ നടക്കുന്ന തമാശകളേക്കാൾ ഏറെ ഒാൺലൈൻ ക്ലാസുകളിൽ നടക്കുന്നുണ്ടെന്നതിന്​​ തെളിവായിരുന്നു സമീപ കാലത്ത്​ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച പല വിഡിയോകളും. അത്തരത്തിൽ ഒരു ഒാൺലൈൻ ക്ലാസിൽ നടക്കുന്ന ചില തമാശകൾ കോർത്തിണക്കി വിഡിയോ ഒരുക്കിയിരിക്കുകയാണ്​ ഒരു കൂട്ടം പ്രവാസികളായ കലാകാരൻമാർ.

യു എ ഇയിലെ റേഡിയോ അവതാരകരായ നൈസലും മുഹാദ് വെമ്പായവുമാണ് വീഡിയോയുടെ ശിൽപികള്‍. രചനയും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ ഇവര്‍ തന്നെ. ശ്രീകുമാർ കാമറയും അജി കടയ്ക്കല്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നേരത്തേ നാടകരചനക്കും, നാടകഗാന രചനക്കും സംസ്ഥാന സർക്കാറി​​െൻറ നാടക പുരസ്കാരം നേടിയ കലാകാരനാണ് മുഹാദ് വെമ്പായം.

സിനിമ ചെയ്യുക എന്ന ആഗ്രഹത്തോടെ ഒരുമിച്ചു കൂടിയതാണ് ഇരുവരും. സിനിമ ചര്‍ച്ചകളുടെ ഇടവേളയില്‍ ഈ ലോക്ക് ഡൗണ്‍ സമയത്തെ എങ്ങനെ സർഗാത്മകമാക്കാം എന്ന ചിന്തയാണ് ഒരു യൂട്യൂബ് ചാനലിലേക്കും. 'ഓൺലൈൻ ക്ലാസ് തമാശകള്‍' എന്ന വെബ് കോമഡി എപ്പിസോഡിലേക്കും നയിച്ചത്. ആര്‍ ജെ കാര്‍ത്തിക്, ആര്‍ ജെ ദീപ,റേഡിയോ പ്രൊഡ്യൂസർ അരവിന്ദ് ഗോപിനാഥ് , ശ്യാം, ഭരത്, മഞ്ജു, പ്രദീപ്,മെൽവിൻ,രേഷ്മ, മാസ്റ്റര്‍ ഇലാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ഖത്തര്‍, യു എ ഇ , അമേരിക്ക എന്നീ രാജ്യങ്ങളിലെ മലയാളി പ്രവാസികളും, കേരളത്തിലെ വിവിധ ഇടങ്ങളിലെ അഭിനേതാക്കളും വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ അണിയറപ്രവർത്തകരും അഭിനേതാക്കളും നേരിട്ട്​ കാണാതെയാണ്​ വിഡിയോ ഒരുക്കിയിരിക്കുന്നത്​. അഭിനേതാക്കളെ ഒാൺലൈൻ ക്ലാസുകളിലെ തമാ​ശകൾ പറഞ്ഞുപഠിപ്പിച്ച്​ അവർ വിഡിയോ കോൾ ചെയ്​തതും വിഡിയോകളാക്കി അയച്ചതും കോർത്തിണക്കിയാണ്​ മനോഹരമായ ഒാൺലൈൻ ക്ലാസ്​ തമാശകൾ തയാറാക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videolockdownlock down
News Summary - CHILA ONLINE CLASS THAMASHAKAL
Next Story