നമോയിലെ ജയറാമിെൻറ അഭിനയത്തെ പ്രശംസിച്ച് ചിരഞ്ജീവി
text_fieldsഅസാധാരണവും അനായസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള ജയറാമിെൻറ പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്ന് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി, സംസ്‌കൃത സിനിമ ‘നമോ’യുടെ ട്രൈയ്‌ലര്‍ ട്വിറ്റ് ചെയ്ത് കൊണ്ടാണ് ചിരഞ്ജീവിയുടെ ആശംസ. നമോയിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ ജയറാമിനെ തേടിയെത്തുമെന്നും മെഗാതാരം അദ്ദേഹം പറഞ്ഞു.
Presenting the Trailer of #NAMO #SanskritMovie
— Chiranjeevi Konidela (@KChiruTweets) July 26, 2020
Mesmerized watching Mr. #Jayaram's transformation for the movie & his soulful act.
Wishing team #NAMO a grand success! Brother #Jayaram you will win Hearts & Awards for your amazing efforts.#VijeeshManihttps://t.co/ZKrnMj6jSG
ജയറാമിനെ നായകനാക്കി വിജീഷ് മണി ആദ്യമായി സംവിധാനം ചെയ്ത സംസ്കൃത ചിത്രമാണ് നമോ. സിനിമക്ക് വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയുംചെയ്യുകയും ചെയ്തിരുന്നു. മൂന്ന് ദശകത്തിലേറെ നീണ്ട തെൻറ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു സുധാമാവ് എന്നും ജയറാം പറഞ്ഞിരുന്നു. ചിത്രത്തിലെ ജയറാമിെൻറ വേറിട്ട ലുക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഒരു സംഘം ടെക്നീഷ്യൻമാരാണ് നമോഃക്ക് പിന്നിൽ പ്രവർത്തിച്ചത്. അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യു. പ്രസന്നകുമാർ-എസ്.എൻ മഹേഷ് ബാബു എന്നിവരുടേതാണ് തിരക്കഥ, ക്യാമറ എസ്. ലോകനാഥനും, ബി. ലെനിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.